Recent Posts

Breaking News

Latest News

കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ മെയ് 1, 2 തിയ്യതികളില്‍ കര്‍ശന നിയന്ത്രണമെന്ന് കളക്ടര്‍.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥികള്‍, കൗണ്ടിംഗ് ഏജന്റുമാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെ മാത്രമേ കൗണ്ടിങ് സെന്ററുകളിലേക്ക് പ്രവേശിപ്പിക്കൂ.

അവശ്യ സര്‍വീസ് വകുപ്പുകള്‍ക്ക് പ്രവര്‍ത്തിക്കാം. മറ്റു വകുപ്പുകളില്‍ ഏറ്റവും ചുരുങ്ങിയ എണ്ണം ജീവനക്കാരെ മാത്രം അനുവദിക്കും. അവശ്യ സ്വഭാവമുള്ള കമ്പനികള്‍, വ്യവസായങ്ങള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം.

ജീവനക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണം. മെഡിക്കല്‍ ഓക്‌സിജന്‍ നീക്കത്തിന് തടസ്സമില്ലെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

The post എറണാകുളം ജില്ലയില്‍ ഇന്നും നാളെയും കര്‍ശന നിയന്ത്രണമെന്ന് കളക്ടര്‍ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3vz40us
via IFTTT

No comments