Recent Posts

Breaking News

Latest News

തിരുവനന്തപുരം : ഏപ്രിൽ 30: മുൻ മുഖ്യമന്ത്രിയും കെ.പി.സി.സി. പ്രസിഡന്റും ആയിരുന്ന ആർ.ശങ്കറിന്റെ 112-ാമത് ജ•ദിനത്തോടനുബന്ധിച്ച് ആർ.ശങ്കർ ഫൗണ്ടേഷൻ ഒാഫ് കേരള ഏർപ്പെടുത്തിയ ഏറ്റവും നല്ല പൊതുപ്രവർത്തകനുള്ള ആർ.ശങ്കർ പുരസ്കാരം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ രാജ് ഭവനിൽ നടന്ന ചടങ്ങിൽ വെച്ച് നൽകി.

50001/- രൂപയും ഫലകവും മംഗളപത്രവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്കാരം. ഫൗണ്ടേഷൻ പ്രസിഡന്റ് അഡ്വ.റ്റി. ശരത്ചന്ദ്ര പ്രസാദിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുൻ കെ.പി.സി.സി. പ്രസിഡന്റുമാരായ കെ.മുരളീധരൻ എം.പി., എം.എം.ഹസ്സൻ, കെ.സുധാകരൻ എം.പി., വി.എസ്.ശിവകുമാർ എം.എൽ.എ., അഡ്വ.പഴകുളം മധു, ആർ.ശങ്കർ ഫൗണ്ടേഷൻ ഭാരവാഹികളായ അഡ്വ.കുന്നുകുഴി സുരേഷ്, അഡ്വ.അജിത്കുമാർ റ്റി.ആർ., റ്റി.പി.പ്രസാദ് എന്നിവർ പങ്കെടുത്തു.

ആർ.ശങ്കറിന്റെ 112-ാം ജന•ദിനത്തിന്റെ ഭാഗമായി ആർ.ശങ്കർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തൊട്ടാകെ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് പുഷ്പാർച്ചനയും അനുസ്മരണ പരിപാടികളും നടത്തി. തിരുവനന്തപുരത്ത് പാളയം ആർ.ശങ്കർ പ്രതിമയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുഷ്പാർച്ചന നടത്തിക്കൊണ്ട് അനുസ്മരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു.

യു.ഡി.എഫ് കൺവീനർ എം.എം.ഹസ്സൻ ഫൗണ്ടേഷൻ പ്രസിഡന്റ് അഡ്വ.ജി.ശരത്ചന്ദ്രപ്രസാദ്, ഭാരവാഹികളായ സി.സുരേന്ദ്രൻ, വി.കെ. രാജേഷ്, കുന്നുകുഴി സുരേഷ്, അഡ്വ. അജിത്കുമാർ റ്റി.ആർ., റ്റി.പി.പ്രസാദ്, ഡി.സി.സി.ഭാരവാഹികളായ ചാല സുധാകരൻ, കടകംപള്ളി ഹരിദാസ്, അനിൽകുമാർ, ഋഷികേശ് തുടങ്ങിയവർ പങ്കെടുത്തു.

The post ആർ. ശങ്കർ പുരസ്കാരം രമേശ് ചെന്നിത്തലയ്ക്ക് first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3nE1q3J
via IFTTT

No comments