Recent Posts

Breaking News

Latest News

വടകര : നിഷേധിച്ചവരുടെ മുഖത്തു നോക്കി വിരല്‍ ചൂണ്ടി ചോദ്യം ചോദിക്കാനുള്ള അവസരമായാണ്‌ ഈ തെരഞ്ഞെടുപ്പില്‍ പിണറായി വിജയനെതിരെയുള്ള മത്സരത്തെ കാണുന്നതെന്ന്‌ വാളയാര്‍ അമ്മ ഭാഗ്യവതി. ഓര്‍ക്കാട്ടേരിയില്‍ രക്‌തസാക്ഷി കുടുംബങ്ങളുടെയും അമ്മ മനസുകളുടെയും ജനകീയ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ധര്‍മ്മടത്ത്‌ പിണറായിക്കെതിരെ നോമിനേഷന്‍ കൊടുത്ത്‌ ബാലറ്റില്‍ പേരു വന്നതോടെ താന്‍ ജയിച്ചു കഴിഞ്ഞു. വാളയാര്‍ കേസ്‌ അട്ടിമറിച്ച സോജന്റെ തലയില്‍ തൊപ്പിയുള്ള കാലത്തോളം താന്‍ മുടി വളര്‍ത്തില്ലെന്നും അവര്‍ പറഞ്ഞു. ആരും മന്ത്രിമാരായി ജനിക്കുന്നില്ല, നമ്മളാണ്‌ ഇവരെയെല്ലാം വളര്‍ത്തുന്നത്‌.

ജനങ്ങള്‍ക്ക്‌ നീതി നല്‍കാന്‍ കഴിയാത്ത ഭരണാധികാരികള്‍ക്ക്‌ ആ സ്‌ഥാനത്ത്‌ തുടരാന്‍ അര്‍ഹതയില്ലെന്നും അവരെ മാറ്റി നിര്‍ത്താന്‍ ജനത്തിന്‌ സാധിക്കണം വടകരയിലെ കെ കെ.രമയുടെ വിജയം കേരളത്തിലെ മുഴുവന്‍ ജനകീയ പോരാളികളുടെ വിജയമായിരിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കുന്ന വളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഭാഗ്യവതി പറഞ്ഞു.

The post ആരും മുഖ്യമന്ത്രിയായി ജനിക്കുന്നില്ലെന്ന്‌ പിണറായി വിജയന്‍ ഓര്‍ക്കണം : ഭാഗ്യവതി first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3dj9wde
via IFTTT

No comments