Recent Posts

Breaking News

Latest News

കോവിഡ് ബാധിച്ച പുരുഷന്മാര്‍ക്ക് ഉദ്ധാരണശേഷി മൂന്നിരട്ടിയായി കുറയുമെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. റോം യൂണിവേഴ്സിറ്റിയിലെ ഡോക്ടര്‍മാര്‍ നൂറ് പുരുഷന്മാരില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ശരാശരി മുപ്പത്തിമൂന്ന് വയസുള്ള പുരുഷന്മാരിലാണ് പഠനം നടത്തിയത്.

കോവിഡ് ബാധിക്കാത്ത പുരുഷന്മാരില്‍ ഒന്‍പത് ശതമാനത്തിന് ലൈംഗിക പ്രശ്നങ്ങള്‍ ഉള്ളതായി കണ്ടെത്തിയപ്പോള്‍ കോവിഡ് ബാധിച്ചവരില്‍ അത് 28 ശതമാനമാണ്. രക്തക്കുഴലുകളുടെ ആന്തരിക പാളിയായ എന്‍ഡോതെലിയത്തെ കോവിഡ് വൈറസ് ബാധിക്കുന്നതാണ് ഈ അവസ്ഥക്ക് കാരണമായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

ജനനേന്ദ്രിയത്തിലേക്കുള്ള രക്തക്കുഴലുകള്‍ നേര്‍ത്തതും ചുരുങ്ങിയതുമാണ്. ചെറിയ അണുബാധ പോലും ജനനേന്ദ്രിയത്തിലേക്കുള്ള രക്തപ്രവാഹത്തെ തടസപ്പെടുത്തിയേക്കാം.ഇത് പുരുഷന്മാരില്‍ ലൈംഗിക ഉത്തേജനമില്ലാതാക്കുന്നു.

The post കോവിഡ് ബാധിച്ച പുരുഷന്മാര്‍ക്ക് ഉദ്ധാരണശേഷി മൂന്നിരട്ടിയായി കുറയുമെന്ന് പഠനം first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/31xHAgb
via IFTTT

No comments