Recent Posts

Breaking News

Latest News

ചെന്നൈ: തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് നിരീക്ഷകരായി നിയോഗിച്ച കേരളാ കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥരായ ശ്രീറാം വെങ്കിട്ടരാമനെയും ആസിഫ് കെ യൂസഫിനെയും തിരികെവിളിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇരുവർക്കുമെതിരെ കേസുണ്ടെന്ന പരാതി ലഭിച്ചതിനെത്തുടർന്നാണ് തിരികെ വിളിച്ചത്.

മാധ്യമ പ്രവര്‍ത്തകനായിരുന്ന കെ.എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്‍. സിവില്‍ സര്‍വ്വീസ് ലഭിക്കാനായി വ്യാജ വരുമാന സര്‍ട്ടിഫീക്കറ്റ് ഹാജരാക്കിയെന്ന കേസില്‍ അന്വേഷണം നേരിടുന്നയാളാണ് ആസിഫ്.

ഇരുവര്‍ക്കും പകരമായി ജാഫര്‍ മാലിക്കിനെയും ഷര്‍മിള മേരി ജോസഫിനെയും നിയമിച്ചു.

The post ശ്രീറാം വെങ്കിട്ടരാമനെയും ആസിഫ് കെ യൂസഫിനെയും തിരികെവിളിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/31sc1EB
via IFTTT

No comments