Recent Posts

Breaking News

Latest News

യുപി: മൊബൈൽ ഫോൺ ബാറ്ററി പൊട്ടിത്തെറിച്ച് 12 വയസുകാരൻ മരിച്ചു. യു പിയിലെ മിർസാപൂർ ജില്ലയിലെ ഹാലിയയിലെ മാത്വർ ഗ്രാമത്തിലെ ആറാം ക്ലാസുകാരനായ മോനുവാണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ചാർജർ ഉപയോഗിച്ച് ബാറ്ററി ചാർജ് ചെയ്ത ശേഷം ചാർജ് കയറിയോ എന്നറിയാൻ ബാറ്ററി എടുത്ത് നക്കി നോക്കുകയായിരുന്നു. ഉടൻ തന്നെ ബാറ്ററി പൊട്ടിത്തെറിച്ചു.

ശബ്ദം കേട്ട് കുടുംബാംഗങ്ങൾ ഓടി മുറിയിലെത്തിയപ്പോൾ രക്തത്തിൽ കുളിച്ച് കിടക്കുന്ന കുട്ടിയെ ആണ് കണ്ടത്. ഉടൻ തന്നെ അടുത്ത പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

The post മൊബൈൽ ഫോൺ ബാറ്ററി പൊട്ടിത്തെറിച്ച് മുഖം തകർന്ന് 12 വയസുകാരന് ദാരുണാന്ത്യം first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/31svh4S
via IFTTT

No comments