Recent Posts

Breaking News

Latest News

ഈ സീസണ്‍ അവസാനിച്ചതിന് ശേഷവും ചെല്‍സിയില്‍ തന്നെ തുടരുമെന്ന് ടിമോ വെര്‍ണര്‍. ഈ സീസണിന്റെ തുടക്കത്തില്‍ ചെല്‍സിയില്‍ എത്തിയ വെര്‍ണറിന് ലണ്ടനില്‍ കാര്യങ്ങള്‍ വിചാരിച്ചതുപോലെ എളുപ്പമായിരുന്നില്ല. എന്നാല്‍ ഈ സീസണിന്റെ അവസാനത്തോടെ ടീം വിടാനുള്ള ഒരു ശ്രമവും താന്‍ നടത്തിയില്ലെന്ന് വെര്‍ണര്‍ വ്യക്തമാക്കി.

ഈ സീസണില്‍ ചെല്‍സിയ്‌ക്ക് വേണ്ടി 39 മത്സരങ്ങള്‍ കളിച്ച ടിമോ വെര്‍ണര്‍ 10 ഗോളുകള്‍ മാത്രമാണ് നേടിയത്.സീസണിന്റെ തുടക്കത്തില്‍ ഗോളുകള്‍ നേടിയ വെര്‍ണര്‍ ക്ലബിനും രാജ്യത്തിനും വേണ്ടി അവസാനം കളിച്ച 30 മത്സരങ്ങളില്‍ നിന്ന് രണ്ട് ഗോളുകള്‍ മാത്രമാണ് നേടിയത്.

എന്നാല്‍ പരിശീലക സ്ഥാനത്ത് ഫ്രാങ്ക് ലാംപാര്‍ഡ് മാറി തോമസ് ടൂഹല്‍ വന്നതിന് ശേഷം ഗോളുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിലെങ്കിലും ടിമോ വെര്‍ണര്‍ മെച്ചപ്പെട്ട പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളത്.

The post ടിമോ വെര്‍ണര്‍ ചെല്‍സിയില്‍ തന്നെ തുടരും first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/2QORsjI
via IFTTT

No comments