Recent Posts

Breaking News

Latest News

എണ്‍പത് വയസ്സിന് മുകളിലുള്ളവരുടെ തപാല്‍ വോട്ടുകള്‍ പ്രത്യേകം സൂക്ഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഇന്ന് പരിഗണിക്കും. യുഡിഎഫ് സ്ഥാനാര്‍ത്ഥികളായ കെ.മുരളീധരന്‍, ആനാട് ജയന്‍, ദീപക് ജോയി എന്നിവരാണ് തപാല്‍ വോട്ടിലെ തിരിമറി സാധ്യത ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

എണ്‍പത് വയസ്സ് കഴിഞ്ഞവരുടെ തപാല്‍ വോട്ടുകള്‍ സുരക്ഷിതമായല്ലാ സൂക്ഷിക്കുന്നതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതിനാല്‍ വിവി പാറ്റ് മെഷീനുകള്‍ക്കൊപ്പം ഈ തപാല്‍ വോട്ടുകളും സുരക്ഷിതമായി സൂക്ഷിക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുക.

The post എണ്‍പത് വയസിന് മുകളിലുള്ളവരുടെ തപാല്‍ വോട്ടുകള്‍ പ്രത്യേകം സൂക്ഷിക്കണമെന്നാവശ്യം : ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഇന്ന് പരിഗണിക്കും first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/2PcSq95
via IFTTT

No comments