Recent Posts

Breaking News

Latest News

വാഷിംഗ്ടണ്‍ : വാക്സിന്‍ പാസ്പോര്‍ട്ട് നടപ്പാക്കാനൊരുങ്ങി അമേരിക്ക.രാജ്യം പഴയ നിലയിലേക്ക് എത്തുമെന്നാണ് ജോ ബൈഡന്‍ അമേരിക്കന്‍ ജനതയ്ക്ക് നല്‍കിയ ഉറപ്പ്. ഇതിനുള്ള ആദ്യ പടിയായാണ് വാക്സിന്‍ പാസ്‌പോര്‍ട്ട് നടപ്പാക്കുന്നത്.

വാക്സിന്‍ പാസ്‌പോര്‍ട്ട് നടപ്പിലാകുന്നതിലൂടെ ബിസിനസ് ആവശ്യങ്ങള്‍ക്കായും മറ്റും രാജ്യത്തേക്ക് വരുന്നവര്‍ കൊറോണ വാക്സിനേഷന്‍ സ്വീകരിച്ചുവെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമെ രാജ്യത്തേക്ക് പ്രവേശം അനുവദിക്കൂ.

കൊവിഡ് വാക്സിനേഷന്‍ യാത്രക്കാരന് നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ സുരക്ഷിതമാണെന്നതിനുമുള്ള തെളിവാണ് വാക്സിന്‍ പാസ്‌പോര്‍ട്ട്.
വളരെ ലളിതമായി സ്മാര്‍ട്ട്‌ഫോണില്‍ വരെ ലഭിക്കുന്ന രീതിയില്‍ ഡിജിറ്റല്‍ രേഖയായി വാക്സിന്‍പാസ്‌പോര്‍ട്ട് ലഭ്യമാക്കും. ഇത് പ്രന്റ്‌ഔട്ട് എടുത്ത് വിമാനയാത്രക്കിടെ ബോഡി പാസ് പോലെ ഉപയോഗിക്കാം.

The post വാക്സിന്‍ പാസ്പോര്‍ട്ട് നടപ്പാക്കാനൊരുങ്ങി അമേരിക്ക first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3czc3AX
via IFTTT

No comments