Recent Posts

Breaking News

Latest News

സംവിധായകനെന്ന നിലയിലും തിരക്കഥാകൃത്തെന്ന നിലയിലും മമ്മൂട്ടിയുടെ അഭിനയം കണ്ടു താന്‍ വിസ്മയിച്ച് നിന്നു പോയിട്ടുണ്ടെന്ന് രഞ്ജി പണിക്കര്‍. ഒരിക്കല്‍ തന്റെ അഭിനയം കണ്ടു മമ്മൂട്ടി പറഞ്ഞ ഒരു അഭിപ്രായവും അദ്ദേഹം പങ്കുവെച്ചു. രഞ്ജിത്ത് സംവിധാനം ചെയ്ത ‘ഞാന്‍’ എന്ന സിനിമയിലെ പ്രകടനം കണ്ട ശേഷം മമ്മൂട്ടി തന്നെ വിളിച്ചു പറഞ്ഞത് ‘ഇനി അഭിനയിച്ചു നിനക്ക് ഏതായാലും അരി വാങ്ങി തുടങ്ങാം’ എന്നായിരുന്നുവെന്ന് രഞ്ജി ഓര്‍ത്തെടുക്കുന്നു.
”മമ്മുക്കയുടെ കാലു തൊട്ടു വന്ദിച്ചിട്ടാണ് ഞാന്‍ ആദ്യത്തെ സിനിമ എഴുതി തുടങ്ങുന്നത്. അദ്ദേഹത്തിന്റെ വീട്ടില്‍ പോയി അനുഗ്രഹം വാങ്ങിയതൊന്നുമല്ല. യാദൃശ്ചികമായി കണ്ടപ്പോള്‍ ചെയ്ത കാര്യമാണ്. അത് പോലെ ഞാന്‍ ആദ്യമായി സംവിധാനം ചെയ്തപ്പോഴും അദ്ദേഹത്തില്‍ നിന്ന് അനുഗ്രഹം വാങ്ങി.

ജേണലിസ്റ്റ് എന്ന നിലയിലാണ് ഞാന്‍ മമ്മുക്കയെ ആദ്യമായി കാണുന്നത്. ഞാന്‍ അഭിനയത്തിലേക്ക് വന്ന ശേഷം മമ്മുക്ക എന്റെ അഭിനയത്തെക്കുറിച്ച് ഒരു കമന്റ് പാസാക്കിയിരുന്നു. രഞ്ജിത്തിന്റെ ‘ഞാന്‍’ എന്ന സിനിമയിലെ എന്റെ പ്രകടനം കണ്ടു മമ്മുക്ക പറഞ്ഞത്, ‘ഇനി നിനക്ക് അഭിനയത്തിലൂടെ അരി വാങ്ങിച്ചു ജീവിക്കമെന്നാണ്’.”

The post നിനക്ക് ഇനി ഇതുകൊണ്ട് അരി വാങ്ങി തുടങ്ങാം ; മമ്മൂട്ടിയുടെ കമന്റിനെ കുറിച്ച് രഞ്ജി പണിക്കര്‍ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/2QWG0Tj
via IFTTT

No comments