Recent Posts

Breaking News

Latest News

തൃശൂര്‍ : സി.പി.ഐ. – സി.പി.എം. പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നു സി.പി.എം. പ്രവര്‍ത്തകര്‍ക്കും രണ്ടു സി.പി.ഐ. പ്രവര്‍ത്തകര്‍ക്കും പരുക്ക്. പരുക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജിലും, ഒറ്റപ്പാലം വള്ളുവനാട് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

തിരുവില്വാമല കയറമ്പാറയിലെ നടക്കാവ് പ്രദേശത്താണ് സംഘര്‍ഷം നടന്നത്. പഴയന്നൂര്‍ പോലീസ് സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പ്രദേശത്തുനിന്നും ആക്രമണത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധങ്ങള്‍ കണ്ടെടുത്തു. സംഭവത്തെ തുടര്‍ന്ന് സി.പി.ഐയും സി.പി.എമ്മും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി.

മുന്‍ ഗ്രാമപഞ്ചായത്തംഗം ഉള്‍പ്പെടെയുള്ള സി.പി.എം. പ്രവര്‍ത്തകര്‍ കരുതിക്കൂട്ടി ആക്രമണങ്ങള്‍ നടത്തുകയാണെന്നും നിരവധി സി.പി.എം. പ്രവര്‍ത്തകര്‍ സി.പി.ഐലേക്ക് വന്നതിലുള്ള പകപോക്കലാണ് അക്രമത്തിന് പിന്നിലെന്നും സി.പി.ഐ. ലോക്കല്‍ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി രമ്യ രാമുവിന്റെ നേതൃത്വത്തില്‍ നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.

എന്നാല്‍, ഇരുപതോളം സി.പി.ഐ. പ്രവര്‍ത്തകര്‍ ചേര്‍ന്ന് സി.പി.എം. പ്രവര്‍ത്തകരെ മാരകായുധങ്ങളുമായെത്തി ആക്രമിക്കുകയായിരുന്നുവെന്നും പ്രവര്‍ത്തകരെ ഇല്ലായ്മ ചെയ്യുകയാണ് ഇത്തക്കാരുടെ ലക്ഷ്യമെന്നും നിയമപരമായി ഇത്തരം പ്രവൃത്തികളെ നേരിടുമെന്നും സി.പി.എം. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എ.ബി. ദിവാകരന്‍ പറഞ്ഞു.

The post സി.പി.ഐ – സി.പി.എം. സംഘര്‍ഷം : തൃശ്ശൂരിൽ മൂന്നു സി.പി.എം. പ്രവര്‍ത്തകര്‍ക്കും രണ്ടു സി.പി.ഐ. പ്രവര്‍ത്തകര്‍ക്കും പരുക്ക് first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3b4LxhS
via IFTTT

No comments