Recent Posts

Breaking News

Latest News

ഇന്ത്യ പാകിസ്താന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് യു.എ.ഇ. സമാധാന മാര്‍ഗത്തില്‍ മുന്നോട്ടുപോകാന്‍ ഇരു രാജ്യങ്ങള്‍ക്കും കഴിയുമെന്ന് യു.എ.ഇ വ്യക്തമാക്കി. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താന്‍ ഇന്ത്യയും പാകിസ്താനും നടത്തുന്ന ശ്രമങ്ങള്‍ക്ക് യു.എ.ഇ പൂര്‍ണ പിന്തുണയും അറിയിച്ചു.

കശ്മീരിലെ അതിര്‍ത്തി തര്‍ക്കത്തിനിടയില്‍ ഇന്ത്യപാകിസ്താന്‍ സൈന്യങ്ങള്‍ തമ്മില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് എന്തുകൊണ്ടും മികച്ച ചുവടുവെപ്പാണെന്ന് യു.എ.ഇ വ്യക്തമാക്കി. ഇരു രാജ്യങ്ങളുമായും യു.എ.ഇക്ക് ചരിത്രപരമായ ബന്ധമുണ്ടെന്ന് വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങളുടെയും നീക്കങ്ങളെ ആത്മാര്‍ഥമായി അഭിനന്ദിക്കുന്നു പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

The post ഇന്ത്യ പാകിസ്താന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് യു.എ.ഇ. first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/2OawoCZ
via IFTTT

No comments