Recent Posts

Breaking News

Latest News

നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം മുസ്ലിം വിരുദ്ധമല്ല എന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും ആര് തെറ്റ് ചെയ്താലും ശിക്ഷിക്കപ്പെടുമെന്നും യോഗി പറഞ്ഞു.

‘ഒരു ഹിന്ദു തെറ്റ് ചെയ്താല്‍ നിയമം ഹിന്ദുക്കള്‍ക്കും ബാധകമാകും. ഇത് മുസ്ലിം വിരുദ്ധമല്ല. ആര് തെറ്റ് ചെയ്താലും നിയമം അനുസരിച്ച് അവര്‍ ശിക്ഷിക്കപ്പെടും.’ ആദിത്യനാഥ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നവംബര്‍ 28നാണ് ഉത്തര്‍പ്രദേശില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്ല് ഓര്‍ഡിനന്‍സായി നിലവില്‍ വന്നത്. രാവിലെ ഗവര്‍ണര്‍ ബില്ല് ഓര്‍ഡിനന്‍സായി വിജ്ഞാപനം ചെയ്യുകയായിരുന്നു. ഏതൊരു വ്യക്തിയ്ക്ക് മതപരിവര്‍ത്തനം നടത്തണമെങ്കിലും മുന്‍കൂട്ടി സര്‍ക്കാരിനെ അറിയിച്ച് അനുമതി തേടണം എന്നതാണ് നിര്‍ദ്ദിഷ്ട ഓര്‍ഡിനന്‍സിലെ പ്രധാന നിര്‍ദ്ദേശം.

മതപരിവര്‍ത്തനം ആഗ്രഹിയ്ക്കുന്ന ആള്‍ ഒരു മാസത്തിന് മുന്‍പ് ജില്ലാ മജിസ്‌ട്രേറ്റിന് അപേക്ഷ നല്‍കി അനുമതി വാങ്ങണം. അല്ലെങ്കില്‍ ആറ് മുതല്‍ മൂന്ന് വര്‍ഷം വരെ ആകും ശിക്ഷ ലഭിയ്ക്കുക. ഏതെങ്കിലും വിധം ഉള്ള നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നു എന്ന് പരാതി ഉയര്‍ന്നാലും പൊലീസ് കേസ് എടുക്കും. അഞ്ച് വര്‍ഷത്തെ ജയില്‍ വാസവും പതിനയ്യായിരം രൂപ പിഴയും ആണ് ശിക്ഷ.

The post നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം മുസ്ലിം വിരുദ്ധമല്ല, എല്ലാവര്‍ക്കും ബാധകം ; യോഗി ആദിത്യനാഥ് first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3kuh5B3
via IFTTT

No comments