Recent Posts

Breaking News

Latest News

ന്യൂഡല്‍ഹി: കേരളത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ദിവസം ലാവ്ലിന്‍ കേസ് സുപ്രീംകോടതി പരിഗണിക്കും. സിബിഐയുടെ വാദം പരിഗണിച്ച് ഏപ്രില്‍ ആറിലേക്കാണ് കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി നീട്ടി വച്ചത്. ഇത് 26-ാം തവണയാണ് സുപ്രീംകോടതി കേസ് നീട്ടി വയ്ക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍ ഊര്‍ജ്ജ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ വെറുതെവിട്ട ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സിബിഐ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഏപ്രില്‍ ആറിന് സുപ്രീം കോടതി വാദം കേള്‍ക്കുന്നത്. അടിയന്തിര പ്രധാന്യമുള്ള കേസാണെന്ന് സുപ്രീം കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.

The post കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ സുപ്രീംകോടതിയില്‍ കേസ് first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/37Tnxwf
via IFTTT

No comments