Recent Posts

Breaking News

Latest News

ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി വിടുന്നത് അറിയില്ലെന്ന് പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല. ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി വിട്ട് തിരുവനന്തപുരത്തെ നേമത്ത് സ്ഥാനാര്‍ത്ഥിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ ചര്‍ച്ചയാകുന്നതിനിടെയാണ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രതികരണത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

‘ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി വിട്ടുപോകുമെന്നുള്ളത് എനിക്ക് ഒരു പുതിയ വാര്‍ത്തയാണ്. അതേകുറിച്ച് എനിക്കൊന്നുമറിയില്ല. ഏതായാലും ശരി, വിജയസാധ്യതയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള മാനദണ്ഡം. പുതുമുഖങ്ങള്‍ക്കും ചെറുപ്പക്കാര്‍ക്കും സ്ത്രീകള്‍ക്കും സീറ്റ് നല്‍കുന്ന ലിസ്റ്റുണ്ടാകണമെന്നതാണ് ഞങ്ങളുടെ ആഗ്രഹം. അതു തന്നെയാണ് ഹൈക്കമാാന്റിന്റെയും ആഗ്രഹം. രാഹുല്‍ ഗാന്ധിക്ക് ഇക്കാര്യത്തില്‍ പ്രത്യേക നിര്‍ബന്ധമെന്നു കൂടി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’ ചെന്നിത്തല പറഞ്ഞു.
യു.ഡി.എഫിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ പകുതി പിന്നിട്ടു കഴിഞ്ഞു. ഐശ്വര്യ കേരള യാത്രയിലും ചര്‍ച്ചകള്‍ ഉണ്ടാവും. കോണ്‍ഗ്രസ് സീറ്റുകളെ കുറിച്ചും ചര്‍ച്ചയുണ്ടാകും. യോജിപ്പിന്റെ അന്തരീക്ഷത്തില്‍ പ്രശ്‌നങ്ങളില്ലാതെ എല്ലാം നടത്താനാണ് ലക്ഷ്യം വെക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

The post വിജയസാധ്യതയാണ് സീറ്റ് നിര്‍ണയത്തിലെ മാനദണ്ഡം: രമേശ് ചെന്നിത്തല first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3tdlY5y
via IFTTT

No comments