Recent Posts

Breaking News

Latest News

കെ.എം.മാണിയെ വികസന നായകനെന്ന് പുകഴ്ത്തിയും കാപ്പനെതിരേ ഒളിയമ്പെയ്തും മന്ത്രി എം.എം. മണി. ഇല്ലാത്ത സീറ്റ് ചര്‍ച്ചയുണ്ടാക്കിയാണ് വിവാദങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് എം.എം മണി പറഞ്ഞു. പാലായിലൂടെ കടന്നുപോയാല്‍ കെ.എം മാണി പാലയെ കൈകുമ്പിളില്‍ എങ്ങനെ കൊണ്ടുനടന്നെന്ന് അറിയാന്‍ കഴിയുമെന്നും എം.എം മണി പറഞ്ഞു. പാലായില്‍ സംഘടിപ്പിച്ച കെ.എം മാണി ജന്മദിനാഘോഷചടങ്ങില്‍ സംസാരിക്കവെയാണ് മണി മാണി സി. കാപ്പനെ പരോക്ഷമായി വിമര്‍ശിച്ചത്. ക്ഷണിക്കപ്പെട്ടിട്ടും പാലാ എം.എല്‍.എ മാണി സി. കാപ്പന്‍ ചടങ്ങില്‍ പങ്കെടുത്തില്ല.

അറക്കുന്നതിന് മുമ്പ് ആരും പെടയ്ക്കണ്ടെന്ന് രാഷ്ട്രീയം പറയുന്നതിനിടയില്‍ മണി പറഞ്ഞു. എന്തും ചര്‍ച്ചചെയ്ത് പരിഹരിക്കുവാന്‍ ശേഷിയുള്ളതാണ് ഇടതു മുന്നണി .സീറ്റുകാര്യം ചര്‍ച്ചചെയ്ത് പരിഹരിക്കുവാന്‍ മുന്നണിക്കറിയാം. ഇടതുമുന്നണി ആരെയും ഒഴിവാക്കുന്ന മുന്നണിയല്ല. കേരള കോണ്‍ഗ്രസ്സിനെ അര്‍ഹമായ പിന്തുണ നല്‍കിയാണ് ഇടതു മുന്നണി സ്വീകരിച്ചത്.എല്ലാ സ്ഥാനങ്ങളും ഒറ്റയ്ക്ക് എടുക്കുന്ന രീതിയല്ല മുന്നണിയില്‍ സി.പി.എം. സ്വീകരിക്കുന്നത്.

കെ.എം.മാണിയാണ് പാലായുടെ വികസന നായകന്‍. മാണി മഹത്തായ സേവനംചെയ്ത ജനനേതാവാണെന്നും മന്ത്രി മണി പറഞ്ഞു. അതേസമയം തിരക്കുമൂലമാണ് മാണി സി.കാപ്പന്‍ എം.എല്‍.എ. എത്താത്തതെന്ന് സ്വാഗത പ്രസംഗകന്‍ വേദിയില്‍ പറഞ്ഞിരുന്നു.

പാലായില്‍ ഉണ്ടായിട്ടും ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട പാലാ എം.എല്‍.എ മാണി സി. കാപ്പന്റെ അസാന്നിധ്യം ചര്‍ച്ചയായി.

The post ഇല്ലാത്ത സീറ്റ് ചര്‍ച്ചയുണ്ടാക്കി പാലായില്‍ വിവാദങ്ങള്‍ സൃഷ്ടിക്കുന്നു: മാണി സി. കാപ്പനെതിരെ എം. എം മണി first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3j0MCKf
via IFTTT

No comments