Recent Posts

Breaking News

Latest News

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ മണ്ഡലത്തിലേക്ക് സ്വാഗതം ചെയ്ത് ബി.ജെ.പി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ രംഗത്ത്.
ഉമ്മന്‍ ചാണ്ടി നേമത്ത് മത്സരിക്കാന്‍ തയ്യാറാവട്ടെ. ഉമ്മന്‍ ചാണ്ടിയല്ല, രാഹുല്‍ ഗാന്ധി വന്നാലും നേമം ബിജെപിയുടെ ഉരുക്കുകോട്ടയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
കഴിഞ്ഞ തവണത്തേതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ നേമം ബി.ജെ.പി നിലനിര്‍ത്തും. ഉമ്മന്‍ ചാണ്ടി നേമത്ത് മത്സരിക്കട്ടെ എന്നാണ് എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം നേമത്ത് മത്സരിക്കുമെന്ന വാര്‍ത്ത് ഉമ്മന്‍ചാണ്ടി നിഷേധിച്ചു. പുതുപ്പള്ളി വിട്ടൊരു ജീവിതമില്ലെന്നും തെറ്റായ പ്രചാരണങ്ങള്‍ മാധ്യമങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

The post നേമം ബിജെപിയുടെ ഉരുക്കുകോട്ടയാണെന്ന് സുരേന്ദ്രന്‍ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/36sq9AD
via IFTTT

No comments