Recent Posts

Breaking News

Latest News

നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ഇന്ന് ആശുപത്രി വിടും. ആരോഗ്യനില തൃപ്തികരമായതോടെയാണ് താരം വീട്ടിലേക്ക് മടങ്ങുക. ജനുവരി 27നാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ സൗരവ് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഗാംഗുലിയെ ആഞ്ചിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. അതിനു ശേഷം അദ്ദേഹം നന്നായി ഉറങ്ങിയെന്നും മറ്റ് ബുദ്ധിമുട്ടുകള്‍ ഉണ്ടായില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. സൗരവ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇന്നലെ രാത്രി അദ്ദേഹം നന്നായി ഉറങ്ങി. വേറെ ബുദ്ധിമുട്ടുകളൊന്നും ഇല്ല എന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് ഗാംഗുലിയെ സ്വകാര്യ മുറിയിലേക്ക് മാറ്റിയിരുന്നു.

The post ഗാംഗുലി ഇന്ന് ആശുപത്രി വിടും first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3tajzZl
via IFTTT

No comments