Recent Posts

Breaking News

Latest News

മഹാത്മാഗാന്ധിയുടെ 73ാം രക്തസാക്ഷി ദിനത്തില്‍ ഗാന്ധി ഘാതകനായ നഥുറാം ഗോഡ്‌സെയെ പിന്തുണച്ച് നടി കങ്കണ റണൗത്ത്. പാഠപുസ്തകങ്ങളില്‍ ഗോഡ്‌സെയെ തെറ്റായ രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും കങ്കണ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു കങ്കണയുടെ പ്രതികരണം.

‘ഏതൊരു കഥയ്ക്കും മൂന്നു വശങ്ങള്‍ ഉണ്ട്. നിന്റേത്, എന്റേത്, പിന്നെ സത്യവും. നല്ല ഒരു കഥാകാരന്‍ ഒരിക്കലും പക്ഷപാതിത്വം കാണിക്കുകയോ വസ്തുതകള്‍ മറച്ചുവെയ്ക്കാന്‍ ശ്രമിക്കുകയോ ഇല്ല. അതുകൊണ്ടാണ് നമ്മുടെ പാഠപുസ്തകങ്ങള്‍ മോശമാവുന്നത്. അതില്‍ മുഴുവന്‍ ആവശ്യമില്ലാത്ത വിശദീകരണങ്ങള്‍ മാത്രം’, കങ്കണ ഫേസ്ബുക്കിലെഴുതി.

ഹാഷ്ടാഗ് നഥുറാം ഗോഡ്‌സെ എന്ന ഹാഷ്ടാഗോടെയാണ് കങ്കണയുടെ പോസ്റ്റ്.

The post പാഠപുസ്തകങ്ങളില്‍ മുഴുവന്‍ തെറ്റായ വിശദീകരണം; ഗോഡ്‌സെയെ പിന്തുണച്ച് കങ്കണ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3copmnZ
via IFTTT

No comments