Recent Posts

Breaking News

Latest News

തമിഴ്‌നടന്‍ വിജയ്കുമാറിന്റെ മകളും നടിയുമായ വനിത വിജയ്കുമാര്‍ വീണ്ടും വെള്ളിത്തിരയില്‍ സജീവമാകുന്നു. 25 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും നായികയായി അഭിനയരംഗത്തേക്കെത്തുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.

സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രത്തിലാണ് വനിത വീണ്ടും ചുവടുറപ്പിക്കുന്നത്.

ആദം ദാസന്‍ ആണ് സംവിധാനം ചെയ്യുന്നത്. പാമ്പു സട്ടൈ എന്ന ചിത്രമൊരുക്കിയാണ് ആദം ശ്രദ്ധേയനാവുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്
1995 ല്‍ വിജയുടെ നായികയായിട്ടാണ് വനിത വെള്ളിത്തിരയിലെത്തുന്നത്. ചന്ദ്രലേഖ എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചതിന് പിന്നാലെ നടന്‍ ആകാശുമായി വിവാഹിതയായി. വിവാഹശേഷം അഭിനയത്തില്‍ നിന്നും മാറി നിന്നെങ്കിലും മറ്റ് പല മേഖലകളിലായി വനിത നിറഞ്ഞ് നിന്നിരുന്നു.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ വനിതയുടെ വിവാഹവും തുടര്‍ന്നുള്ള വിവാദങ്ങളും ഏറെ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് തന്റെ വ്യക്തിജീവിതത്തിനെതിരെ നടക്കുന്ന പ്രചരണങ്ങള്‍ക്കെതിരെ നടി തന്നെ രംഗത്തെത്തിയിരുന്നു. ഭര്‍ത്താവ് പീറ്റര്‍ പോളിനെ വീട്ടില്‍ നിന്നിറക്കി വിട്ടുവെന്ന തരത്തില്‍ ചില വാര്‍ത്തകള്‍ നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പുതിയ പ്രണയത്തിലാണെന്നും വാര്‍ത്തയുണ്ട്.

The post വനിത വിജയ്കുമാര്‍ വീണ്ടും വെള്ളിത്തിരയില്‍ സജീവമാകുന്നു first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3tc1Mks
via IFTTT

No comments