Recent Posts

Breaking News

Latest News

ബെംഗലുരു: കര്‍ണാടക നിയമസഭാ സമ്മേളനം നടക്കുന്നതിനിടെ സഭിയിലിരുന്ന അശ്ലീല വീഡിയോ കണ്ടെന്ന ആരോപണത്തില്‍ വെട്ടിലായി കോണ്‍ഗ്രസ് എം.എല്‍.എ. ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവും കോണ്‍ഗ്രസ് നേതാവുമായ പ്രകാശ് റാത്തോഡ് സമ്മേളനം നടക്കുമ്ബോള്‍ ഫോണിലേക്കെത്തിയ അശ്ലീല സന്ദേശം തുറന്നുവെന്നാണ് ആരോപണം. 15 സെക്കന്‍ഡ് നീളുന്ന ദൃശ്യങ്ങള്‍ ചാനല്‍ പുറത്തുവിട്ടതോടയൊണ് സംഭവം വിവാദമായത്

അശ്ലീല സന്ദേശങ്ങള്‍ എം.എല്‍..എ സ്‌ക്രോള്‍ ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. എം.എല്‍.എയുടെ സമീപത്തുണ്ടായിരുന്ന ടിവി ക്യാമറമാനാണ് ഇത് ചിത്രീകരിച്ചത്.

എന്നാല്‍ ആരോപണങ്ങള്‍ക്കെതിരെ പ്രകാശ് റാത്തോഡ് രംഗത്തുവന്നു. സഭാസമയത്ത് താന്‍ വീഡിയോ കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ചോദ്യോത്തരവേളയില്‍ താന്‍ ചോദ്യം ചോദിച്ചു. എന്റെ ചോദ്യത്തിനുള്ള ഉത്തരമാണോ അല്ലയോ എന്ന സന്ദേശം പരിശോധിക്കുകയായിരുന്നു. ആ സമയത്താണ് ഫോണില്‍ നിരവധി സന്ദേശം വന്നതിനാല്‍ സ്റ്റോറേജ് നിറഞ്ഞതായി ശ്രദ്ധിച്ചത്. അതുകൊണ്ട് തന്നെ ചില മെസേജുകള്‍ ഡിലീറ്റ് ചെയ്യുകയായിരുന്നുവെന്നാണ് അദ്ദേഹം വിശദീകരിച്ചത്.

The post നിയമസഭാ സമ്മേളനത്തിനിടെ ഫോണില്‍ അശ്ലീല വീഡിയോ കണ്ട കര്‍ണാടക കോണ്‍ഗ്രസ് എം.എല്‍.എയുടെ ദൃശ്യങ്ങള്‍ പുറത്ത് first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3pxVjOC
via IFTTT

No comments