Recent Posts

Breaking News

Latest News

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന ഹരിയാനയില്‍ 14 ജില്ലകളില്‍ കൂടി ഇന്റര്‍നെ‌റ്റ് സേവനം വിലക്കി സംസ്ഥാന സര്‍ക്കാര്‍. ശനിയാഴ്‌ച വൈകുന്നേരം 5 മണിവരെ ഇന്റര്‍നെ‌റ്റ് സേവനം നിര്‍ത്തിവയ്‌ക്കാനാണ് സര്‍ക്കാരിന്റെ അടിയന്തര ഉത്തരവ്. ഇതോടെ ആകെ 17 ജില്ലകളിലാണ് ഹരിയാനയില്‍ ഇന്റര്‍നെ‌റ്റ് സേവനങ്ങള്‍ക്ക് വിലക്കുള‌ളത്.

ഇന്നലെ നിരോധനം ഏര്‍പ്പെടുത്തിയ ജില്ലകള്‍ അംബാല, യമുന നഗര്‍, കുരുക്ഷേത്ര, കര്‍ണാല്‍, കൈതാല്‍, പാനിപത്ത്, ഹിസാര്‍, ജിന്ദ്, റോഹ്‌തക്, ഭിവാനി,ഛാര്‍ഖി ദാദ്രി, ഫത്തേഹ്‌ബാദ്, റേവാരി, സിര്‍സ എന്നിവിടങ്ങളിലാണ് വിലക്ക്. ഇവിടങ്ങളില്‍ ഫോണ്‍കോളുകള്‍ക്ക് മാത്രമേ അനുവാദമുള‌ളു. മുന്‍പ് സോനിപത്, പല്‍വാല്‍,ഝജ്ജാര്‍ എന്നീ ജില്ലകളില്‍ ഇന്റര്‍നെ‌റ്ര് സേവനം സര്‍ക്കാര്‍ വിലക്കിയിരുന്നു. ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭം സംസ്ഥാനത്തേക്കും അതിവേഗം വ്യാപിക്കുന്നത് തടയാനാണ് സര്‍ക്കാരിന്റെ നടപടി.

ധാരാളം കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ മുന്‍പ് തീരുമാനിച്ചിരുന്നു. നേതാക്കള്‍ക്കെതിരെ നടപടിയെടുത്താലും പ്രതിഷേധം അവസാനിക്കില്ലെന്നും അവര്‍ വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ഭരണകൂടം വ്യാഴാഴ്‌ച അര്‍ദ്ധരാത്രിയോടെ സമരം ചെയ്യുന്ന കര്‍‌ഷകരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിരുന്നു

The post കര്‍ഷകപ്രക്ഷോഭം; ഹരിയാനയില്‍14 ജില്ലകളില്‍ കൂടി ഇന്റര്‍നെ‌റ്റ് സേവനത്തിന് വിലക്ക് first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/39vPhZl
via IFTTT

No comments