Recent Posts

Breaking News

Latest News

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് സൗദി വീണ്ടും നീട്ടി. മെയ് 17-വരെയാണ് നീട്ടിയത്.

മാര്‍ച്ച് 31-ന് ആരംഭിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഈ തിയതിയാണ് നിലവിൽ നീട്ടിയിരിക്കുന്നത്. കൊവിഡ് വാക്സിൻ എത്തുന്നതിലെ കാലതാമസമാണ് കാരണമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

ഇന്ത്യയും അന്താരാഷ്ട്ര വിമാന സർവീസുകളുടെ വിലക്ക് നീട്ടിയിരുന്നു. ഫെബ്രുവരി 28 വരെയാണ് വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് (ഡിജിസിഎ) ഇക്കാര്യം അറിയിച്ചത്. ഡിജിസിഎയുടെ പ്രത്യേക അനുമതി ലഭിച്ച വിമാന സർവീസുകൾക്കും, കാർ​ഗോ സർവീസുകൾക്കും വിലക്ക് ബാധകമാകില്ല.

The post അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് സൗദി വീണ്ടും നീട്ടി first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/2MFx7el
via IFTTT

No comments