Recent Posts

Breaking News

Latest News

തൃശൂര്‍: പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ലെജിസ്‌ലേറ്റീവ് ടെക്സ്റ്റ്‌സ് ഉപദേശകനായി തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് വത്തിക്കാനില്‍ നിയമിതനായി. ഫ്രാന്‍സീസ് മാര്‍പാപ്പ നടത്തിയ ഈ പ്രത്യേക നിയമനം അടുത്ത അഞ്ചുകൊല്ലത്തേക്കാണ്.

റോമന്‍ കൂരിയയുടെ ഭാഗമായ പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ലെജിസ്‌ലേറ്റീവ് ടെക്സ്റ്റ്‌സ് മാര്‍പാപ്പയെ തന്റെ അജപാലന ദൗത്യങ്ങളില്‍ സഭാനിയമ വ്യാഖ്യാനത്തിലൂടെ സഹായിക്കുകയെന്നതാണ് പ്രധാന ലക്ഷ്യം. 1917ല്‍ ബനഡിക്റ്റ് 15-ാമന്‍ മാര്‍പാപ്പയാണ് സഭാ നിയമവ്യാഖ്യാനത്തിനായി ഒരു പൊന്തിഫിക്കല്‍ കമ്മിഷന്‍ തുടങ്ങുന്നത്. 1989ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഈ കമ്മിഷനെ പൊന്തിഫിക്കല്‍ കൗണ്‍സില്‍ പദവിയിലേക്ക് ഉയര്‍ത്തി. സഭാനിയമ വ്യാഖ്യാനത്തിലൂടെ വത്തിക്കാന്‍ ഭരണസംവിധാനത്തിലെ നെടുംതൂണാണ് പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ലെജിസ്‌ലേറ്റീവ് ടെക്സ്റ്റ്‌സ്.

ഇന്ത്യയിലെ അറിയപ്പെടുന്ന പൗര്യസ്ത്യ കാനന്‍ നിയമവിദ്ഗനായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് 2008 മുതല്‍ പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ലെജിസ്‌ലേറ്റീവ് ടെക്സ്റ്റ്‌സ് ഉപദേശകനായി നിയമിതനായിട്ടുണ്ട്. മാര്‍പാപ്പ കേരളസഭയ്ക്ക് നല്കിയ വലിയ അംഗീകാരമായി ഈ നിയമനത്തെ കാണുന്നുവെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പ്രതികരിച്ചു.

The post പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ലെജിസ്‌ലേറ്റീവ് ടെക്സ്റ്റ്‌സ് ഉപദേശകനായി മാര്‍ ആന്‍ഡ്രൂസ് താഴത്ത് first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/39AMCO1
via IFTTT

No comments