Recent Posts

Breaking News

Latest News

കൊച്ചി: എം.ഡി.എം.എ ഉള്‍പ്പെടെ ന്യൂജെന്‍ ലഹരി ഉല്‍പന്നങ്ങളുമായി നഗരമധ്യത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. സൗത്ത് നെറ്റേപ്പാടം റോഡിലെ ഫ്‌ലാറ്റില്‍ നടത്തിയ പരിശോധനയിലാണ് യുവതി ഉള്‍പ്പെടെ പിടിയിലായത്. കാസര്‍കോട് സ്വദേശി സമീര്‍ (35), കോതമംഗലം സ്വദേശി അജ്മല്‍ റസാഖ് (32), ഞാറയ്ക്കല്‍ സ്വദേശി ആര്യ (23) എന്നിവരാണ് അറസ്റ്റിലായത്.

46 ഗ്രാം എം.ഡി.എം.എയും 1.280 കിലോ ഹാഷിഷ് ഓയിലും 340 ഗ്രാം കഞ്ചാവും ഇവരില്‍നിന്ന് പിടിച്ചെടുത്തു. കൊച്ചി സിറ്റി പൊലീസ് കമീഷണറേറ്റ് നടപ്പാക്കിയ യോദ്ധാ എന്ന രഹസ്യ വാട്‌സ്ആപ് നമ്ബറില്‍ കമീഷണര്‍ നാഗരാജുവിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി ഡാന്‍സാഫും എറണാകുളം സെന്‍ട്രല്‍ പൊലീസും ചേര്‍ന്നാണ് പരിശോധന നടത്തിയത്.
ശനിയാഴ്ച വൈകീട്ട് ഏഴോടെയായിരുന്നു പരിശോധന.സെന്‍ട്രല്‍ സി.ഐ വിജയ് ശങ്കര്‍, ഡാന്‍സാഫ് എസ്.ഐ ജോസഫ് സാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

The post നഗരത്തില്‍ ലഹരിവേട്ട; മൂന്നുപേര്‍ അറസ്റ്റില്‍ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3j3zmEr
via IFTTT

No comments