Recent Posts

Breaking News

Latest News

കൊല്ലം : ജില്ലയില്‍ ഇതുവരെ 9747 പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കി. ഇന്നലെ(ജനുവരി 30) 834 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. കേന്ദ്രം, വാക്‌സിന്‍ നല്‍കിയ കണക്ക് എന്ന ക്രമത്തില്‍ ചുവടെ.

പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്-129, ജില്ലാ അയുര്‍വേദ ആശുപത്രി-82, മെഡിസിറ്റി മെഡിക്കല്‍ കോളജ്-100, സി എച്ച് സി അഞ്ചല്‍-101, സി എച്ച് സി തൃക്കടവൂര്‍-77, നായേഴ്‌സ് ആശുപത്രി-85, സി എച്ച് സി ഓച്ചിറ-80, ഹോളിക്രോസ് ആശുപത്രി-100, അസീസിയ മെഡിക്കല്‍ കോളജ്-80.

ജില്ലയില്‍ ഇന്നലെ(ജനുവരി 30) 688 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 430 പേര്‍ രോഗമുക്തി നേടി. മുനിസിപ്പാലിറ്റികളില്‍ പരവൂര്‍, പുനലൂര്‍, കരുനാഗപ്പള്ളി എന്നിവിടങ്ങളിലും ഗ്രാമപഞ്ചായത്തുകളില്‍ കുലശേഖരപുരം, വെട്ടിക്കവല, ഇളമ്പള്ളൂര്‍, കുളക്കട, ചവറ, തെക്കുംഭാഗം, ചിതറ, വിളക്കുടി, തൃക്കരുവ, തേവലക്കര, ഇട്ടിവ, കൊറ്റങ്കര, തലവൂര്‍, അലയമണ്‍, ഇടമുളയ്ക്കല്‍, പത്തനാപുരം, മയ്യനാട്, പവിത്രേശ്വരം, ആദിച്ചനല്ലൂര്‍, ഇളമാട്, ഏരൂര്‍, പ•ന ഭാഗങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.

വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 684 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത രണ്ടുപേര്‍ക്കും ഒരു ആരോഗ്യപ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചു.കൊല്ലം കോര്‍പ്പറേഷനില്‍ 81 പേര്‍ക്കാണ് രോഗബാധ.

കച്ചേരി-എട്ട്, തിരുമുല്ലാവാരം-ഏഴ്, കിളികൊല്ലൂര്‍, കുരീപ്പുഴ, രാമന്‍കുളങ്ങര എന്നിവിടങ്ങളില്‍ അഞ്ചു വീതവും പട്ടത്താനം-നാല്, ഉളിയക്കോവില്‍, കടവൂര്‍, കോട്ടമുക്ക്, കരിക്കോട്, വടക്കേവിള ഭാഗങ്ങളില്‍ മൂന്നു വീതവുമാണ് കോര്‍പ്പറേഷന്‍ പരിധിയില്‍ രോഗബാധിതരുള്ളത്.മുനിസിപ്പാലിറ്റികളില്‍ പരവൂര്‍-19, പുനലൂര്‍-16, കരുനാഗപ്പള്ളി-14, കൊട്ടാരക്കര-11 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

ഗ്രാമപഞ്ചായത്തുകളില്‍ കുലശേഖരപുരം-30, വെട്ടിക്കവല-27, ഇളമ്പള്ളൂര്‍-26, കുളക്കട, ചവറ തെക്കുംഭാഗം പ്രദേശങ്ങളില്‍ 21 വീതവും ചിതറ-19, വിളക്കുടി-18, തൃക്കരുവ, തേവലക്കര എന്നിവിടങ്ങളില്‍ 16 വീതവും ഇട്ടിവ-14, കൊറ്റങ്കര, തലവൂര്‍ പ്രദേശങ്ങളില്‍ 12 വീതവും അലയമണ്‍, ഇടമുളക്കല്‍, പത്തനാപുരം, മയ്യനാട് ഭാഗങ്ങളില്‍ 11 വീതവും പവിത്രേശ്വരം, ആദിച്ചനല്ലൂര്‍, ഇളമാട്, എരൂര്‍, പ•ന, എന്നിവിടങ്ങളില്‍ 10 വീതവും കുണ്ടറ, നീണ്ടകര, പ്രദേശങ്ങളില്‍ ഒന്‍പതു വീതവും കുന്നത്തൂര്‍, പിറവന്തൂര്‍, പെരിനാട് ഭാഗങ്ങളില്‍ എട്ടു വീതവും ഉമ്മന്നൂര്‍, കുളത്തൂപ്പുഴ, നെടുവത്തൂര്‍, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ ഏഴു വീതവും അഞ്ചല്‍, ഓച്ചിറ, കരീപ്ര, കല്ലുവാതുക്കല്‍, ചാത്തന്നൂര്‍, നെടുമ്പന, പട്ടാഴി, പൂയപ്പള്ളി, വെളിയം പ്രദേശങ്ങളില്‍ ആറു വീതവും കടയ്ക്കല്‍, ക്ലാപ്പന, പടിഞ്ഞാറേ കല്ലട ഭാഗങ്ങളില്‍ അഞ്ചു വീതവും കിഴക്കേകല്ലട, എഴുകോണ്‍, തൃക്കോവില്‍വട്ടം, തെ•ല, പനയം, വെളിനല്ലൂര്‍, ശൂരനാട് വടക്ക് എന്നിവിടങ്ങളില്‍ നാലു വീതവും കരവാളൂര്‍, ചടയമംഗലം, ചിറക്കര, പോരുവഴി ഭാഗങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.

The post കൊല്ലത്ത് ഇതുവരെ 9747 പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കി first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/36sC2GL
via IFTTT

No comments