Recent Posts

Breaking News

Latest News

രാജ്യതലസ്ഥാനത്ത് കര്‍ഷക സമരം നടത്തുന്ന കര്‍ഷകസംഘടന നേതാക്കളുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ആറാംവട്ട ചര്‍ച്ചയും പരാജയം. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാട് ആവര്‍ത്തിച്ചതോടെയാണ് ചര്‍ച്ച പരാജയമായത്. നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്ന് കര്‍ഷകരും അറിയിച്ചതോടെയാണ് ചര്‍ച്ച വഴിമുട്ടി. തിങ്കളാഴ്ച കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ വീണ്ടും ചര്‍ച്ച നടത്തും. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ചും താങ്ങുവിലയുമായി ബന്ധപ്പെട്ടുമാവും തിങ്കളാഴ്ച ചര്‍ച്ച നടക്കുക.
അതേസമയം, കര്‍ഷകര്‍ ഉന്നയിച്ച നാല് കാര്യങ്ങളില്‍ രണ്ടെണ്ണത്തില്‍ തീരുമാനമായെന്ന് കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ അറിയിച്ചു. വൈദ്യുതി നിയന്ത്രണ ബില്‍ പിന്‍വലിക്കും, വൈക്കോല്‍ കത്തിക്കുന്ന കര്‍ഷകര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതില്‍ ഇളവ് നല്‍കാമെന്നനടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ കേന്ദ്രം മുന്നോട്ട് വെച്ചു. എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കുന്ന കാര്യത്തിലും താങ്ങുവിലക്ക് നിയമരൂപീകരണ ആവശ്യത്തിലും തീരുമാനം ആയില്ല.

The post ആറാം വട്ട ചര്‍ച്ചയും പരാജയം ; തിങ്കളാഴ്ച കര്‍ഷകരുമായി കേന്ദ്രം വീണ്ടും ചര്‍ച്ച നടത്തും first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/2XaNphH
via IFTTT

No comments