Recent Posts

Breaking News

Latest News

ഡൽഹി : വ്യാജ ന​ഗ്നചിത്രങ്ങൾ നിർമ്മിച്ച് 100 ലേറെ സ്ത്രീകളെ ഭീഷണിപ്പെടുത്തിയ 26കാരൻ അറസ്റ്റിൽ. ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാൾ പണം തട്ടാൻ ശ്രമിച്ചത്.

സൗത്ത് ദില്ലി സ്വദേശിയായ സ്ത്രീയെ ഭീഷണിപ്പെടുത്തിയതോടെ ഇവർ പരാതിപ്പെട്ടപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്.പരാതിയുടെ അടിസ്ഥാനത്തിൽ 26കാരനായ സുമിത്ത് ഝായെ പൊലീസ് അറസ്റ്റ് ചെയ്തു. സമാനമായ കേസിൽ സുമിത്തിനെ ചത്തീസ്​ഗഡ് പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

സ്വകാര്യഭാ​ഗങ്ങൾ വെളിപ്പെടുത്തുന്ന രീതിയിൽ സ്ത്രീകളുടെ ചിത്രങ്ങൾ തയ്യാറാക്കി അത് ഉപയോ​ഗിച്ചാണ് ഇയാൾ ഭീഷണിപ്പെടുത്തുന്നത്. ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.

ലൈം​ഗികാതിക്രമം, കുറ്റകരമായ ​ഗൂഢാലോചന, ഭീഷണിപ്പെടുത്തി പണം കൈക്കലാക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്കാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പണം നൽകിയില്ലെങ്കിൽ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്ത് ന​ഗ്ന ചിത്രങ്ങൾ അതിൽ പോസ്റ്റ് ചെയ്യുമെന്നായിരുന്നു സുമിത്തിന്റെ ഭീഷണി.

The post സ്വകാര്യഭാ​ഗങ്ങൾ വെളിപ്പെടുത്തുന്ന രീതിയിൽ സ്ത്രീകളുടെ ചിത്രങ്ങൾ തയ്യാറാക്കി പണം തട്ടാൻ ശ്രമിച്ചു ; 26കാരൻ അറസ്റ്റിൽ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3htdwcZ
via IFTTT

No comments