Recent Posts

Breaking News

Latest News

എറണാകുളം ലുലു മാളില്‍ യുവതിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ സംഭവത്തില്‍ പ്രതിയെ തിരിച്ചറിയാനാകാതെ പൊലീസ്. കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പരിശോധന തുടരുമ്പോഴും കൃത്യമായ സൂചനകള്‍ ലഭിച്ചിട്ടില്ല. വനിതാ കമ്മീഷന്‍ ഇടപെടലിനെ തുടര്‍ന്ന് അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

ക്രിസ്മസ് രാത്രിയിലാണ് ലുലുമാളില്‍ വച്ച് ആലപ്പുഴ സ്വദേശിനിയായ യുവതിക്ക് നേരെ നഗ്‌നതാപ്രദര്‍ശനം നടന്നത്. മാളിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പൊലീസ് പ്രതിയുടെ ചിത്രം പുറത്തുവിട്ടെങ്കിലും ഇയാളെ പറ്റി വിവരമൊന്നും ലഭിച്ചിട്ടില്ല. മാളിന് പുറത്തേക്കിറങ്ങിയ ശേഷമുള്ള പ്രതിയുടെ സഞ്ചാരപാത കണ്ടെത്താന്‍ കഴിഞ്ഞ നാല് ദിവസമായി നഗരത്തിലെ വിവിധ ഇടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പ്രത്യേക അന്വേഷണസംഘം പരിശോധിക്കുകയാണ്.

മാളില്‍ വച്ച് യുവനടിയെ അപമാനിച്ച സംഭവത്തിലേതിന് സമാനമായി ഊര്‍ജിത അന്വേഷണത്തിന് വനിതാ കമ്മീഷന്‍ അധ്യക്ഷ നിര്‍ദേശിച്ചിരുന്നു.

The post ലുലു മാളില്‍ യുവതിയ്ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ സംഭവം ; പ്രതിയെ തിരിച്ചറിയാനാകാതെ പോലീസ് first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3o6sw2K
via IFTTT

No comments