Recent Posts

Breaking News

Latest News

മുത്തലാഖ് കേസുകളില്‍ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ക്ക് എതിരെയുള്ള കേസുകള്‍ സാധുവല്ലെന്ന് സുപ്രിംകോടതി. ഈ കേസുകളില്‍ പരാതിക്കാരിയുടെ ഭാഗം കേട്ടശേഷം കുറ്റാരോപിതന് മുന്‍കൂര്‍ ജാമ്യമനുവദിക്കുന്നതിന് നിയമപ്രകാരം തടസമില്ലെന്നും കോടതി വ്യക്തമാക്കി. കേരള സര്‍ക്കാരിന്റെ എതിര്‍പ്പിനെ തള്ളിയാണ് കൊച്ചിയില്‍ നിന്നുള്ള രഹ്ന ജലാലും ബന്ധുക്കളും നല്‍കിയ ഹര്‍ജിയിലെ സുപ്രധാനവിധി.

മുത്തലാഖ് നിയമത്തിന്റെ നടപടി വശങ്ങളില്‍ വ്യക്തത വരുത്തുന്നതാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റെ വിധി. മുത്തലാഖ് ചൊല്ലിയെന്ന ആരോപിക്കപ്പെട്ട ഡോ.ഗസല്‍ ജലാലിന്റെ മാതാവ് രഹ്ന ജലാലിന്റെ ഹര്‍ജിയിലാണ് സുപ്രിംകോടതി ഇക്കാര്യം വിശദീകരിച്ചത്. കേരള ഹൈക്കോടതി മുന്‍ കൂര്‍ ജാമ്യാപേക്ഷ തള്ളിയ നടപടി ഇതോടെ അസാധുവായി. മുത്തലാഖ് നിയമം അനുസരിച്ച് ഭര്‍ത്താവിനെ മാത്രമേ കുറ്റാരോപിതനാക്കാന്‍ സാധിക്കുകയുള്ളൂവെന്ന് സുപ്രിംകോടതി പറഞ്ഞു. നിയമത്തിന്റെ പ്രാഥമിക വിശകലനത്തില്‍തന്നെ മുത്തലാഖ് നിയമലംഘനത്തിന്റെ ശിക്ഷ സംബന്ധിച്ച് വിവരിച്ചിട്ടുണ്ട്. നിയമം അനുസരിച്ച് കുറ്റം തെളിയിക്കപ്പെട്ട ഭര്‍ത്താവിന് മാത്രമാണ് ശിക്ഷ ലഭിക്കുക. അതുകൊണ്ട് തന്നെ ബന്ധുക്കള്‍ ഇത്തരം പരാതികളുടെ ഭാഗമാകേണ്ടതില്ല. മജസ്‌ട്രേട്ട് കോടതിക്ക് പരാതിക്കാരിയുടെ ഭാഗം കേട്ടശേഷം, ന്യായമായ കാരണങ്ങളുണ്ടെങ്കില്‍ കുറ്റാരോപിതന് ജാമ്യമനുവദിക്കാം എന്നും സുപ്രിംകോടതി പറഞ്ഞു.

ജാമ്യം നല്‍കുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ശക്തമായി എതിര്‍ത്തു.

The post മുത്തലാഖ് കേസുകളില്‍ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ക്കെതിരെയുള്ള കേസുകള്‍ സാധുവല്ലെന്ന് സുപ്രീം കോടതി first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3hw8hcm
via IFTTT

No comments