Recent Posts

Breaking News

Latest News

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ തര്‍ക്കഭൂമി ഒഴിപ്പിക്കുന്നതിനിടെ ആത്മഹത്യ ഭീഷണി മുഴക്കിയ ദമ്ബതികള്‍ തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി കുടുംബം. പൊലീസ് തര്‍ക്കഭൂമിയില്‍ നിന്നും രാജനേയും കുടുംബത്തേയും ഇറക്കി വിടാന്‍ ശ്രമിച്ച അതേ ദിവസംതന്നെ ഹൈക്കോടതി ഒഴിപ്പിക്കല്‍ തടഞ്ഞുള്ള സ്റ്റേ ഓര്‍ഡര്‍ പുറപ്പെടുവിച്ചിരുന്നതായി കുടുംബാംഗങ്ങള്‍ പറയുന്നു. തങ്ങളെ ഒഴിപ്പിക്കാന്‍ സ്ഥലം ഉടമ കോടതിവിധി നേടിയെന്നറിഞ്ഞതിന് പിന്നാലെ രാജന്‍ഹൈക്കോടതിയെ സമീപിച്ചിരുന്നു.

പൊലീസ് ഒഴിപ്പിക്കാന്‍ വരുന്ന അതേദിവസം തന്നെ സ്റ്റേ ഓര്‍ഡര്‍ എത്തുമെന്നും രാജന് അറിയാമായിരുന്നു. സ്റ്റേ ഓര്‍ഡറിന്റെ പകര്‍പ്പ് കിട്ടും വരെ പൊലീസിനെ തടഞ്ഞു നിര്‍ത്താനാണ് രാജന്‍ പെട്രോളൊഴിച്ച്‌ പ്രതിഷേധിക്കാന്‍ തുനിഞ്ഞതെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു.

എന്നാല്‍ ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് ഹൈക്കോടതി സ്റ്റേ അനുവദിച്ചതറിഞ്ഞ സ്ഥലമുടമകള്‍ പൊലീസിനെസ്വാധീനിച്ച്‌ അതിനു മുന്‍പേ രാജനേയും കുടുംബത്തയും ഒഴിപ്പിക്കാന്‍ നീക്കം നടത്തിയതാണ് ദുരന്തത്തിന് ഇടയാക്കിയതെന്നും ബന്ധുക്കള്‍ പറയുന്നു.

ഒഴിപ്പിക്കാനെത്തിയ പൊലീസുകാരെ തടയനായി ദേഹത്ത് പെട്രോഴിച്ച്‌ രാജനും ഭാര്യ അമ്ബിളിയും പ്രതിഷേധിച്ചിരുന്നു. ദേഹത്ത് പെട്രോള്‍ ഒഴിച്ച ശേഷം ലൈറ്റര്‍ കത്തിക്കാനൊരുമ്ബെട്ട രാജനെ പൊലീസ് തടയാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ തീപടരുകയും ഇരുവര്‍ക്കും ​ഗു​രുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തു.

75 ശതമാനം പൊള്ളലേറ്റ് വൃക്കകളുടെ പ്രവര്‍ത്തനം നിന്നതോടെ രാജന്‍ ഇന്നലെ പുലര്‍ച്ചെ മരിച്ചു.വൈകുന്നേരം നെയ്യാറ്റിന്‍കരയിലെ തര്‍ക്കഭൂമിയില്‍ സംസ്കാരം ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് ഭാര്യഅമ്ബിളിയുടെ മരണവാര്‍‍ത്തയും സ്ഥിരീകരിച്ചത്.

ഇതോടെ രാജന്‍ – അമ്ബിളി ദമ്ബതികളുടെ മക്കളായ രാഹുലും രജ്ഞിത്തും അനാഥരായി.പൊലീസിനെതിരെ ഗുരുതര ആരോപണമാണ് നേരത്തെ രാജന്റെ മക്കള്‍ ഉന്നയിച്ചത്. പൊള്ളലേറ്റ ശേഷവുംരാജനെയും ഭാര്യയും ആശുപത്രിയിലേക്ക് മാറ്റാന്‍ പൊലീസ് തയ്യാറായില്ലെന്നും മക്കള്‍ ആരോപിക്കുന്നു.

The post രാജനേയും കുടുംബത്തേയും ഇറക്കി വിടാന്‍ ശ്രമിച്ച അതേ ദിവസംതന്നെ ഹൈക്കോടതി സ്റ്റേ ഓര്‍ഡര്‍ കൊടുത്തു first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3b29Spl
via IFTTT

No comments