Recent Posts

Breaking News

Latest News

തിരുവനന്തപുരം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എം ശിവശങ്കറിനെതിരെ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ശിവശങ്കര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക.

അതേസമയം, ശിവശങ്കറിന്റെ ജാമ്യാപേക്ഷ എതിര്‍ത്തുകൊണ്ട് കസ്റ്റംസ് നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. ശിവശങ്കറിനെതിരെ സ്വര്‍ണക്കടത്തില്‍ ശക്തമായ തെളിവുണ്ടെന്ന് കസ്റ്റംസ് എതിര്‍ സത്യവാങ് മൂലത്തിലൂടെ കോടതിയെ അറിയിച്ചു. കേസില്‍ ശക്തമായ വാദ പ്രതിവാദങ്ങള്‍ക്കൊടുവിലായിരിക്കും കോടതി വിധി പറയുക.

The post കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3po7Q6K
via IFTTT

No comments