Recent Posts

Breaking News

Latest News

കോഴിക്കോട് ചെറുവണ്ണൂരില്‍ വന്‍ തീപിടുത്തം. ഫറോക്ക് – കോഴിക്കോട് റോഡിലെ കാര്‍ ഷോറൂമിന് സമീപത്തെ ആക്രിക്കടയിലാണ് തീപിടുത്തമുണ്ടായത്.

രാവിലെ അഞ്ച് മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഉടന്‍ തന്നെ അഗ്‌നിശമന സേന സ്ഥലത്തെത്തി. 20 യൂണിറ്റുകളാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരിക്കുന്നത്. ജില്ലയിലെ 19 യൂണിറ്റുകളും മലപ്പുറത്ത് നിന്ന് ഒരു യൂണിറ്റും എത്തിയാണ് തീയണക്കുന്നത്.

തീപിടുത്തമുണ്ടായ ആക്രിക്കടയില്‍ നിന്നും സമീപത്തെ വാഹന ഷോറൂമിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമത്തിലാണ് അഗ്‌നിശമന സേന.

ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍.

The post കോഴിക്കോട് ചെറുവണ്ണൂരില്‍ വന്‍ തീപിടുത്തം first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/34OPhka
via IFTTT

No comments