Recent Posts

Breaking News

Latest News

കോവിഡ് വാക്‌സിന് അനുമതി നല്‍കുന്ന കാര്യം തീരുമാനിക്കുന്ന വിദഗ്ധ സമിതിയുടെ നിര്‍ണായക യോഗം ഇന്ന് വീണ്ടും ചേരും. രാജ്യത്തിനുളളില്‍ ലഭ്യമായ പരീക്ഷണ ഫലങ്ങളുടെ വിശദമായ അവലോകനമാണ് പ്രധാന അജണ്ട. കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കുന്നതിന് മുന്നോടിയായി രാജ്യത്ത് നാളെ നടക്കുന്ന ദേശീയ ഡ്രൈ റണിനായുളള ഒരുക്കങ്ങളും പൂര്‍ത്തിയായി. വാക്‌സിന്‍ കുത്തിവയ്പ്പിനായി പുറത്തിറക്കിയ മാര്‍ഗരേഖയില്‍ പഴുതുകളുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ഡ്രൈറണ്‍ നടത്തുന്നത്.

കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന സമിതി വാക്‌സിന് അനുമതി നല്‍കുന്നതിന് മുന്നോടിയായി കൂടുതല്‍ വിവരങ്ങള്‍ വിലയിരുത്താന്‍ തിരുമാനിക്കുകയായിരുന്നു. ഇതനുസരിച്ചുളള വിവരങ്ങള്‍ ഇന്ന് ആരോഗ്യമന്ത്രാലയവും സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ലഭ്യമാക്കിയിട്ടുണ്ടെന്നാണ് വിവരം. ഒരു പക്ഷേ ഇന്ന് തന്നെ വാക്‌സിന് അനുമതി നല്‍കാനുളള സാദ്ധ്യതയും തളളിക്കളയാനാവില്ല. നാളെ എല്ല സംസ്ഥാനങ്ങളെയും ഉള്‍പ്പെടുത്തി നടക്കുന്ന ഡ്രൈറണുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വിലയിരുത്തും.

The post രാജ്യത്ത് കോവിഡ് വാക്‌സിന് അനുമതി; വിദഗ്ധ സമിതിയുടെ നിര്‍ണ്ണായക യോഗം ഇന്ന് first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3nZKILv
via IFTTT

No comments