Recent Posts

Breaking News

Latest News

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഫാസ്റ്റ് ബൗളര്‍ ശര്‍ദ്ദുല്‍ താക്കൂര്‍ അരങ്ങേറിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഉമേഷ് യാദവ് പരുക്കേറ്റ് പുറത്തായ സാഹചര്യത്തിലാണ് ശര്‍ദ്ദുലിന് നറുക്ക് വീഴുക. ടെസ്റ്റ് ടീമിലെ നെറ്റ് ബൗളറായിരുന്ന തമിഴ്‌നാട് പേസര്‍ ടി നടരാജന്‍ അരങ്ങേറുമെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നത്. എന്നാല്‍, ഇതിനെ പിന്തള്ളിയാണ് ഇപ്പോള്‍ പുതിയ റിപ്പോര്‍ട്ട്.

ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലെ പരിചയ സമ്പത്താണ് ശര്‍ദ്ദുലിന് നേട്ടമായത്. നടരാജന്‍ തമിഴ്‌നാടിനായി 20 ഫസ്റ്റ് ക്ലാസ് മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. 64 വിക്കറ്റുകളും താരത്തിനുണ്ട്. എന്നാല്‍, 62 മത്സരങ്ങളില്‍ നിന്നായി 206 വിക്കറ്റുകളാണ് ശര്‍ദ്ദുല്‍ നേടിയിട്ടുള്ളത്. വാലറ്റത്ത് ഭേദപ്പെട്ട നിലയില്‍ ബാറ്റ് ചെയ്യാനും താരത്തിനു കഴിയും. അതുകൊണ്ട് തന്നെ നടരാജനെ മറികടന്ന് ശര്‍ദ്ദുല്‍ താക്കൂര്‍ ടീമില്‍ എത്തിയേക്കുമെന്നാണ് സൂചന.

The post നടരാജനല്ല, മൂന്നാം ടെസ്റ്റില്‍ ശര്‍ദ്ദുല്‍ താക്കൂര്‍ കളത്തിലിറങ്ങുമെന്ന് സൂചന first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/2X35b6a
via IFTTT

No comments