Recent Posts

Breaking News

Latest News

യാക്കോബായ സഭയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ അനിശ്ചിതകാല റിലേ സത്യഗ്രഹ സമരം ഇന്നാരംഭിക്കും. സഭ തര്‍ക്കം നിയമ നിര്‍മാണത്തിലൂടെ പരിഹരിക്കുക, പള്ളി പിടിച്ചെടുക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സത്യാഗ്രഹം.

ഇതേ ആവശ്യം ഉയര്‍ത്തി മീനങ്ങാടിയില്‍ നിന്ന് ആരംഭിച്ച അവകാശ സംരക്ഷണ യാത്ര കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിന് മുന്നില്‍ സമാപിച്ചിരുന്നു. സെമിത്തേരി ബില്ലിലൂടെ, മൃതദേഹങ്ങള്‍ ഇടവകപള്ളിയില്‍ സംസ്‌കരിക്കാന്‍ അവസരം ഒരുക്കിയ മുഖ്യമന്ത്രി, നിയമനിര്‍മാണത്തിനും ആര്‍ജവം കാണിക്കുമെന്നാണ് പ്രതീക്ഷ. സഭയെ സഹായിക്കുന്നവരെ തിരിച്ചുസഹായിക്കുന്ന സമീപനം തുടരുമെന്നുമാണ് യാക്കോബായ സഭയുടെ നിലപാട്.

The post യാക്കോബായ സഭയുടെ അനിശ്ചിതകാല റിലേ സത്യഗ്രഹ സമരം ഇന്നാരംഭിക്കും first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3hxQkdn
via IFTTT

No comments