Recent Posts

Breaking News

Latest News

നിയമസഭ തെരഞ്ഞെടുപ്പില്‍ പാലാ നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജോസ് കെ മാണി മത്സരിക്കുമെന്ന് സൂചനകള്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നേടിയ വിജയമാണ് ജോസ് കെ മാണിയുടെ ആത്മവിശ്വാസത്തിന് കാരണം.

നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കം കേരള കോണ്‍ഗ്രസ് ആരംഭിച്ചു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കലിലും സംഘടന ശക്തിപ്പെടുത്തലിലുമാണ് പാര്‍ട്ടി ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്കനുസരിച്ച് പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമുണ്ട് എല്‍ഡിഎഫിന് മണ്ഡലത്തില്‍. നേരത്തെ കടുത്തുരുത്തിയില്‍ ജോസ് കെ മാണി മത്സരിക്കുമെന്നായിരുന്നു അഭ്യൂഹങ്ങളുണ്ടായിരുന്നത്.

എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം വന്നതോടെ കടുത്തുരുത്തിയിലേക്ക് പോവേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് കേരള കോണ്‍ഗ്രസും ജോസ് കെ മാണിയും എത്തിയിരിക്കുകയാണ്. താന്‍ തന്നെ പാലായില്‍ മത്സരിക്കുമെന്നാണ് നിലവിലെ എംഎല്‍എയായ മാണി സി കാപ്പന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇടതു തീരുമാനം വിഷയത്തില്‍ നിര്‍ണ്ണായകമാകും.

The post പാലായില്‍ ജോസ് കെ മാണി മത്സരിച്ചേക്കും first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3o90Lqn
via IFTTT

No comments