Recent Posts

Breaking News

Latest News

മാതാപിതാക്കളെ അടക്കം ചെയ്ത മണ്ണില്‍ ജീവിക്കാന്‍ അനുവദിക്കണമെന്ന് നെയ്യാറ്റിന്‍കരയില്‍ മരിച്ച രാജന്റേയും അമ്പിളിയുടേയും മകന്‍ രാഹുല്‍ രാജ്. അച്ഛന്റേയും അമ്മയുടേയും മരണത്തിന് കാരണക്കാരിയായ വസന്തയ്‌ക്കെതിരെയും ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടി വേണം. സര്‍ക്കാര്‍ ജോലി പ്രതീക്ഷിക്കുന്നുണ്ട്. തങ്ങള്‍ക്ക് സംഭവിച്ച ഈ ദുരവസ്ഥ കേരളത്തിലെ മറ്റൊരു കുടുംബത്തിനും ഉണ്ടാകരുതെന്നും രാഹുല്‍ രാജ് പറഞ്ഞു.

അതിനിടെ രാഹുലിന്റെ സഹോദരന്‍ രഞ്ജിത്ത് രാജിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രഞ്ജിത്തിന് ആദ്യം നെഞ്ചുവേദനയാണ് അനുഭവപ്പെട്ടത്. തുടര്‍ന്ന് ബോധരഹിതനാകുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ സമീപവാസികള്‍ ചേര്‍ന്ന് പൊലീസ് വാഹനത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഈ മാസം 22നാണ് രാജനും ഭാര്യയും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സമീപവാസിയായ സ്ത്രീയുമായുള്ള തര്‍ക്കമാണ് കേസിലേക്ക് എത്തിച്ചത്. തുടര്‍ന്ന് കുടുംബത്തെ ഇവിടെ നിന്ന് ഒഴിപ്പിക്കാന്‍ ഉത്തരവായി. ഇതിന് പിന്നാലെ പൊലീസ് എത്തി പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതോടെ രാജന്‍ ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നു. രാജന്റെ കൈയിലുണ്ടായിരുന്ന ലൈറ്റര്‍ പൊലീസ് തട്ടിമാറ്റുന്നതിനിടെയാണ് തീ പടര്‍ന്നുപിടിച്ചത്.
ഗുരുതരമായി പൊള്ളലേറ്റ രാജനും ഭാര്യ അമ്പിളിയും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.ഇവിടെ വച്ച് മരണം സംഭവിക്കുകയായിരുന്നു.

The post മാതാപിതാക്കളെ അടക്കം ചെയ്ത മണ്ണില്‍ ജീവിക്കാന്‍ അനുവദിക്കണം ; നെയ്യാറ്റിന്‍കരയില്‍ മരിച്ച രാജന്റെ മകന്‍ രാഹുല്‍ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/34TDl0t
via IFTTT

No comments