Recent Posts

Breaking News

Latest News

തെക്കന്‍ ക്രൊയേഷ്യയില്‍ ഭൂചലനം. റിക്ടര്‍ സെകെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. അഞ്ചുപേരോളം മരിച്ചതായി സൂചന. നിരവധി പേര്‍ക്ക് പരിക്കേറ്റു.

പ്രാദേശിക സമയം 11.30ന് ആണ് ഭൂകമ്പമുണ്ടായതെന്ന് ക്രൊയേഷ്യന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.പെട്രിന്‍ജയിലാണ് വലിയ നാശം വിതച്ചത്. പട്ടണത്തിന്റെ പകുതിയും തകര്‍ന്നതായി മേയര്‍ പറഞ്ഞു. പ്രദേശത്ത് വാര്‍ത്താവിനിമയ ബന്ധവും ഗതാഗതവും തടസപ്പെട്ടു. നിരവധി വാഹനങ്ങള്‍ തകര്‍ന്നിട്ടുണ്ട്.

പ്രഭവ കേന്ദ്രത്തില്‍നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ക്രൊയേഷ്യന്‍ തലസ്ഥാനമായ സെഗ്രെബിലും ഭൂചലനം അനുഭവപ്പെട്ടു. സമീപരാജ്യമായ സ്ലൊവേനിയ ആണവ നിലയം അടച്ചുപൂട്ടി. സെര്‍ബിയ, ബോസ്‌നിയ എന്നീ അയല്‍ രാജ്യങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടതായാണ് വിവരം

The post തെക്കന്‍ ക്രൊയേഷ്യയില്‍ ശക്തമായ ഭൂചലനം first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/34Vs6Vn
via IFTTT

No comments