Recent Posts

Breaking News

Latest News

അനുമതിയില്ലാതെ നിലക്കലില്‍ കോവിഡ് പരിശോധന നടത്തിയ മൂന്നുപേര്‍ അറസ്റ്റില്‍. മീനച്ചല്‍ പ്ലാക്കമറ്റത്തില്‍ അരുണ്‍രാജ്, ചങ്ങനാശേരി പുതുപറമ്പില്‍ സച്ചിന്‍, പനച്ചിക്കാട് ദേവകി ഭവനില്‍ അനന്തകൃഷ്ണന്‍ എന്നിവരാണ് അറസ്റ്റിലായത്.

തീര്‍ത്ഥാടകരില്‍ നിന്ന് രണ്ടായിരം രൂപ ഈടാക്കിയാണ് ഇവര്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിവന്നത്. ആരോഗ്യവകുപ്പിന്റെ പരിശോധനാ കേന്ദ്രം നേരത്തെ നിലക്കലില്‍ പ്രവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ 26 മുതല്‍ ഇതു നിര്‍ത്തലാക്കി. ഈ സാഹചര്യത്തിലാണ് അനുമതിയില്ലാതെ സംഘം പരിശോധന നടത്തിയത്.

The post അനുമതിയില്ലാതെ നിലക്കലില്‍ കോവിഡ് പരിശോധന നടത്തിയ മൂന്നുപേര്‍ അറസ്റ്റില്‍ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/2Mq4Et9
via IFTTT

No comments