Recent Posts

Breaking News

Latest News

സംസ്ഥാന പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. ക്രമസമാധാന ചുമതലയുള്ള എഡിജിപി ആയി വിജയ് സാഖറെയെ നിയമിച്ചു. എഡിജിപി എസ്. ശ്രീജിത്താണ് പുതിയ ക്രൈംബ്രാഞ്ച് മേധാവി. ബി.സന്ധ്യയാണ് ഫയര്‍ഫോഴ്‌സ് മേധാവി. എസ് പിമാര്‍ക്കും മാറ്റങ്ങളുണ്ട്.

ഉന്നത ഉദ്യോഗസ്ഥര്‍ക്കടക്കം സ്ഥാനക്കയറ്റവും പുതിയ നിയമനവും നല്‍കിയാണ് പോലീസ് തലപ്പത്തെ അഴിച്ചുപണി. ഡിജിപി ആര്‍ ശ്രീലേഖ വിരമിച്ച ഒഴിവില്‍ എഡിജിപി സുദേഷ് കുമാര്‍ ഡി.ജി.പി റാങ്കോടെ വിജിലന്‍സ് ഡയറക്ടറായി തുടരും. ഐജിമാരായിരുന്ന വിജയ് സാഖറെ, എസ്. ശ്രീജിത്ത് എന്നിവര്‍ എഡിജിപിമാരായി. ക്രമസമാധാന ചുമതലയുള്ള എഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബിനെ നീക്കിയശേഷം വിജയ് സാഖറെയെ നിയമിച്ചു. പകരം എഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബിന് ട്രെയിനിംഗിന്റെയും, കേരള പോലീസ് അക്കാദമിയുടെയും ചുമതല നല്‍കി.

എസ്. ശ്രീജിത്താണ് പുതിയ ക്രൈംബ്രാഞ്ച് മേധാവി. ബി.സന്ധ്യയെ ഫയര്‍ഫോഴ്‌സ് മേധാവിയായി നിയമിച്ചു.

The post പോലീസ് തലപ്പത്ത് മാറ്റം ; എസ്. ശ്രീജിത്ത് ക്രൈംബ്രാഞ്ച് മേധാവി, വിജയ് സാഖറെ ക്രമസമാധാന എഡിജിപി first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3o5f6Ek
via IFTTT

No comments