Recent Posts

Breaking News

Latest News

പുതുവര്‍ഷാഘോഷത്തിനിടെ വിടപറഞ്ഞ നടന്‍ ഇര്‍ഫാന്‍ ഖാനെക്കുറിച്ച് ഭാര്യ സുതപ ശിക്തറുടെ കുറിപ്പ്. ഇര്‍ഫാന്‍ ഖാന്‍ ഇല്ലാത്ത പുതുവര്‍ഷത്തെപ്പറ്റിയായിരുന്നു സുതപയുടെ കുറിപ്പ്.

‘2020 എങ്ങനെ ദുരന്തങ്ങളുടെ വര്‍ഷമാണെന്ന് പറയും. നീ ജീവിച്ചിരുന്ന വര്‍ഷമായിരുന്നില്ലേ അത്. കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് നീ എന്നോടൊപ്പമുണ്ടായിരുന്നു. പൂന്തോട്ടമുണ്ടാക്കലും, പക്ഷിക്കൂട് നിര്‍മ്മിക്കാനും നീയുണ്ടായിരുന്നു. എനിക്കറിയില്ല എങ്ങനെയാണ് 2021 നെ വരേവല്‍ക്കേണ്ടതെന്ന്’, സുതപ ഫേസ്ബുക്കിലെഴുതി.

2020 ഏപ്രിലിലാണ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ മരണപ്പെട്ടത്. വന്‍കുടലിലെ അണുബാധയെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ആയിരുന്നു ഇദ്ദേഹം.

ഇദ്ദേഹത്തെ മുംബൈയിലെ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ ആണ് പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ഇര്‍ഫാനെ ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.

The post എനിക്കറിയില്ല എങ്ങനെയാണ് 2021 നെ വരേവല്‍ക്കേണ്ടതെന്ന് ; ഇര്‍ഫാന്റെ വിയോഗത്തിന്റെ വേദന പങ്കുവച്ച് ഭാര്യയുടെ കുറിപ്പ് first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3pwWg9s
via IFTTT

No comments