Recent Posts

Breaking News

Latest News

പാലക്കാട്: പ്രദേശത്തോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് തച്ചമ്പാറ പഞ്ചായത്തില്‍ എട്ടാം വാര്‍ഡിലെ വട്ടപ്പാറ നിവാസികള്‍ ത്രിതല പഞ്ചായത്ത് തെഞ്ഞെടുപ്പില്‍ വോട്ട് ബഹിഷ്‌കരിക്കും. മധ്യ തിരുവിതാംകൂറില്‍നിന്നു കുടിയേറിയവരാണ് ഇവിടുത്തെ താമസക്കാര്‍. നൂറോളം കുടുംബങ്ങള്‍ താമസിച്ചിരുന്ന വട്ടപ്പാറക്ക് നല്ലൊരു റോഡില്ല. ഫോര്‍ വീല്‍ ജീപ്പുകള്‍ മാത്രം സഞ്ചരിക്കാവുന്ന രീതിയില്‍ തകര്‍ന്നുപോയ റോഡിലൂടെ ഗുരുതരാവസ്ഥയിലുള്ള രോഗികളുമായി ആശുപത്രി യാത്ര നാട്ടുകാര്‍ക്ക് പേടി സ്വപ്നമാണ്.

കഴിഞ്ഞ രണ്ടു പ്രളയത്തിലും കനത്ത നാശനഷ്ടം സംഭവിച്ച വട്ടപ്പാറ പ്രദേശത്ത് ഒരു രാഷ്ര്ടീയ പാര്‍ട്ടിയുടെ പ്രതിനിധികളും എത്തിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ പോലും ഇവിടേക്ക് തിരിഞ്ഞു നോക്കുന്നില്ലെന്നും പരാതിയുണ്ട്. വികസന പദ്ധതികളും ഇവിടേക്ക് ഇല്ല. ഒരിക്കല്‍ നാലുകോടി രൂപയോളം ഫണ്ട് വകയിരുത്തി കുണ്ടംപൊട്ടി-വട്ടപ്പാറ- വക്കന്‍പടി റോഡ് പണി തുടങ്ങിയെങ്കിലും ജനവാസ പ്രദേശമായ വട്ടപ്പാറയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കി ജനവാസമില്ലാത്ത മറ്റൊരു മേഖലയില്‍ നിര്‍മ്മാണം നടത്തിയതായി നാട്ടുകാര്‍ പരാതിപ്പെടുന്നു.

പിന്നീട് എം.എല്‍.എ. ഫണ്ടില്‍നിന്നു തൊണ്ണൂറു ലക്ഷം രൂപ അനുവദിച്ചുവെങ്കിലും അപ്പോഴും രാഷ്ട്രീയ ഉദ്യോഗസ്ഥ ഇടപെടലുണ്ടായി. റോഡ് ഇല്ലാത്ത നാട്ടില്‍ ലഭിച്ച ഫണ്ട് ഉപയോഗിച്ച് പാലം പണിയാനും പിന്നീട് മുന്‍പ് ചെയ്തത് പോലെ തുക തീര്‍ന്നു എന്നു പറഞ്ഞു റോഡ് പണി അവസാനിപ്പിക്കാനുമുള്ള നീക്കം ജനങ്ങള്‍ തടഞ്ഞു.

ഉദ്ഘാടനം കഴിഞ്ഞ് വര്‍ഷം നാല് കഴിഞ്ഞിട്ടും റോഡ് ഒരു സ്വപ്നമായി അവശേഷിക്കുകയാണിവിടെ. വട്ടപ്പാറ റോഡിന് അനുവദിച്ച് കിട്ടിയ പ്രളയ ഫണ്ട് പോലും പ്രാദേശിക രാഷ്്ട്രീയ ഇടപെടല്‍ മൂലം വകമാറ്റിയതായും നാട്ടുകാര്‍ ആരോപിക്കുന്നു. പ്രദേശ വാസികള്‍ പലര്‍ക്കും പട്ടയം ഇന്നും അന്യമാണ്.

The post പാലക്കാട് വട്ടപ്പാറ ഗ്രാമം വോട്ട് ബഹിഷ്‌ക്കരിക്കും first appeared on Keralaonlinenews.



from Keralaonlinenews https://ift.tt/39pkPjF
via IFTTT

No comments