Recent Posts

Breaking News

Latest News

പാലക്കാട്: പൃഥ്വിരാജിനെ അറിയുമോ…എന്ന പൃഥ്വിയുടെ തന്നെ ചോദ്യത്തിന് ഇല്ലെന്ന് തലയാട്ടുന്ന അട്ടപ്പാടിയിലെ നഞ്ചിയമ്മയെ മലയാളികള്‍ക്ക് മറക്കാനാവില്ല. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ കലാക്കാത്ത സന്ദനമേലെ എന്നു തുടങ്ങുന്ന പാട്ടും അത് പാടിയ നഞ്ചിയമ്മയും സൂപ്പര്‍ ഹിറ്റാണ്. തെരഞ്ഞെടുപ്പ് പര്യടനത്തിനായി അട്ടപ്പാടിയിലെത്തിയ വി.കെ. ശ്രീകണ്ഠന്‍ എം.പി ഇന്നലെ നഞ്ചിയമ്മയെ വീട്ടില്‍ ചെന്ന് കണ്ട് സൗഹൃദം പങ്കിട്ടു.

സിനിമയിലെ ഒരു ഭാഗത്ത് തന്റെ ചിത്രമുള്ള പോസ്റ്റര്‍ കണ്ടിരുന്നത് നഞ്ചിയമ്മയെ ഓര്‍മിപ്പിക്കാനും എം.പി. ഒരു ശ്രമം നടത്തി. നിങ്ങളുടെ പാട്ട് കഴിയുന്ന ഏറ്റവും ലാസ്റ്റ് സീനിലെ കുടിലിന്റെ പുറത്ത് ഒട്ടിച്ചിരുന്ന പോസ്റ്റര്‍ ആരുടേതാണെന്ന് അറിയോ? എന്നായിരുന്നു വി.കെ. ശ്രീകണ്ഠന്‍ എം.പി.യുടെ ചോദ്യം. നിഷ്‌കളങ്ക ഭാവത്തില്‍ മൂളിക്കേട്ട നഞ്ചിയമ്മക്ക് പക്ഷെ കൃത്യമായ ഉത്തരം ഉണ്ടായില്ല.

കൂട്ടത്തിലുള്ളവര്‍ വ്യക്തത വരുത്തിയതോടെ ആളെ തിരിച്ചറിഞ്ഞ നഞ്ചിയമ്മ അറിഞ്ഞു ചിരിച്ചു. കൈകള്‍ കൂപ്പി മനസില്‍ തട്ടിയ ചിരി. പാട്ടുകളുടെ വിശേഷങ്ങളും കുറിച്ചും മറ്റും ഏറെ നേരം സംസാരിച്ച ശേഷമാണ് എം.പി. നഞ്ചിയമ്മയുടെ വീട്ടില്‍ നിന്നും മടങ്ങിയത്.

The post നഞ്ചിയമ്മയോട് സൗഹൃദം പങ്കിട്ട് ശ്രീകണ്ഠന്‍ first appeared on Keralaonlinenews.



from Keralaonlinenews https://ift.tt/2Vi041e
via IFTTT

No comments