Recent Posts

Breaking News

Latest News

തൃശൂര്‍: വീടിനുള്ളില്‍ ഉറങ്ങിയിരുന്ന അമ്മയുടേയും കുഞ്ഞിന്റേയും സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച പ്രതിയെ ആറു വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റ് ചെയ്തു. 2014ലാണ് മോഷണം നടന്നത്. പാവറട്ടി വെന്മേനാട് കൈതമുക്ക് അമ്പലത്ത് വീട്ടില്‍ നസീറിനെ (47) യാണ് പാവറട്ടി പോലീസ് പിടികൂടിയത്. വിവിധ മോഷണ സ്ഥലങ്ങളില്‍നിന്ന് ലഭിച്ച വിരലടയാളം പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്.

2014 ല്‍ ചാലൊളിപറമ്പില്‍ വേളത്ത് വീട്ടില്‍ സുനില്‍കുമാറിന്റെ വീട്ടില്‍നിന്ന് ജനലിലൂടെ സുനില്‍കുമാറിന്റെ അന്ന് 10 മാസം പ്രായമായ കുഞ്ഞിന്റെ ദേഹത്തേയും ഭാര്യയുടെ പാദസരങ്ങളുമുള്‍പ്പെടെ ഏഴേക്കാല്‍ പവന്‍ ആഭരണങ്ങളാണ് മോഷ്ടിച്ചത്. ഇവിടെനിന്ന് ലഭിച്ച വിരലടയാളവും ഈ വര്‍ഷം വെന്‍മേനാട് ആസാദ് റോഡില്‍നിന്ന് മോഷ്ടിച്ച് പുത്തൂര്‍ സ്റ്റോഴ്‌സിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സ്‌കൂട്ടറില്‍നിന്നും ഹെല്‍മെറ്റില്‍നിന്നും പീച്ചിയില്‍ നടന്ന മോഷണം നടന്നിടത്ത് നിന്ന് ലഭിച്ചതും വിരലടയാള വിദഗ്ധന്‍ ദിനേഷ് കുമാറിന്റെ നേതൃത്വത്തില്‍ ശാസ്ത്രീയ പരിശോധന നടത്തി തെളിവ് ശേഖരിച്ച് പ്രതിയെ തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് അറസ്റ്റ്.

വടക്കാഞ്ചേരി മംഗലം ഡാം പുത്തന്‍ചിറയില്‍ താമസിച്ച് വരുകയായിരുന്നു നസീര്‍. മംഗലം ഡാം പരിസരത്ത് പ്രതി ഉണ്ടെന്നറിഞ്ഞ് പാവറട്ടി സി.ഐ. എം.കെ. രമേഷിന്റെ നിര്‍ദേശപ്രകാരം എസ്.ഐ. ആര്‍.പി. സുജിത്ത്, എ.എസ്.ഐമാരായ ജെയ്‌സണ്‍ കെ. പൗലോസ്, സുനില്‍കുമാര്‍, പി.എം. നിഷാദ്, എന്‍.കെ. ഷിജു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്. മയക്കുമരുന്നുള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാണ് നസീര്‍.

The post മോഷണം: പ്രതി ആറു വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റില്‍ first appeared on Keralaonlinenews.



from Keralaonlinenews https://ift.tt/33vrZiy
via IFTTT

No comments