Recent Posts

Breaking News

Latest News

ലാഹോര്‍: പാകിസ്താന്‍ ക്രിക്കറ്റ് താരം ബാബര്‍ അസം ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണവുമായി യുവതി. വിവാഹവാഗ്ദാനം നല്‍കി പത്തുവര്‍ഷത്തോളം തന്നെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നാണ് ഇവര്‍ ആരോപിക്കുന്നത്.

ശനിയാഴ്ച വിളിച്ചു ചേര്‍ത്ത ഒരു പ്രസ് കോണ്‍ഫറന്‍സിലാണ് പാക് ടീം നായകനെതിരെ യുവതി പരസ്യ ആരോപണങ്ങള്‍ ഉന്നയിച്ചത്. ബാബറിന്റെ പ്രതിസന്ധി കാലത്ത് താന്‍ സാമ്ബത്തിക സഹായവും നല്‍കിയിട്ടുണ്ടെന്നും ഇവര്‍ പറയുന്നു.

യുവതിയുടെ വെളിപ്പെടുത്തലുകള്‍ അനുസരിച്ച് ഇവരും ബാബറും അയല്‍വാസികളും സ്‌കൂള്‍ സുഹൃത്തുക്കളുമായിരുന്നു. ‘2010ല്‍ ബാബര്‍ എന്നോട് പ്രണയാഭ്യര്‍ഥനനടത്തി. വീട്ടിലെത്തിയായിരുന്നു അഭ്യര്‍ഥന നടത്തിയത്.


ഞാനത് സ്വീകരിക്കുകയും ചെയ്തു.. ഞങ്ങള്‍ തമ്മില്‍ വളരെ നല്ല ബന്ധത്തിലായിരുന്നു. വിവാഹം ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ രണ്ടുപേരുടെയും വീട്ടുകാര്‍ എതിര്‍ത്തു. തുടര്‍ന്ന് 2012 ല്‍ കോടതി വഴി വിവാഹം ചെയ്യാം എന്ന വാഗ്ദാനം നല്‍കി ബാബര്‍ എന്നെ വീട്ടില്‍ നിന്നും ഇറക്കി കൊണ്ടു പോയി.

പല സ്ഥലങ്ങളിലായി താമസിപ്പിച്ചു. ഇതിനിടയില്‍ വിവാഹക്കാര്യം പറയുമ്‌ബോഴൊക്കെ ഓരോ കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞു മാറുമായിരുന്നു. 2019 ല്‍ ഡ19 ലോകകപ്പില്‍ പാകിസ്താനെ നയിച്ചത് ബാബറായിരുന്നു. പ്രശസ്തിയിലേക്കുയര്‍ന്ന് ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ഇയാളുടെ മനസ് മാറി’ എന്നായിരുന്നു യുവതിയുടെ ആരോപണം. ശാരീരികമായി ഉപദ്രവിക്കുകയും തന്നെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയെന്നും യുവതി പറയുന്നുണ്ട്.

പാകിസ്താന്‍ ടീമിനെ നയിക്കുന്ന ബാബര്‍ അസം, നിലവില്‍ ടി20, ടെസ്റ്റ് മത്സരങ്ങള്‍ക്കായി . 26കാരനായ ബാബര്‍ യുവതിയുടെ ആരോപണങ്ങളില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡും ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്.

The post പാക് ക്രിക്കറ്റ് താരത്തിനെതിരെ ലൈംഗിക ആരോപണവുമായി യുവതി; വിവാഹം വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി first appeared on Keralaonlinenews.



from Keralaonlinenews https://ift.tt/39lYlQN
via IFTTT

No comments