Recent Posts

Breaking News

Latest News

ജയ്പുര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവിന് നാട്ടുകാരുടെ മര്‍ദനം. രാജസ്ഥാനിലെ ധോല്‍പുല്‍ ജില്ലയില്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. പെണ്‍കുട്ടിയുടെ വീട്ടിലെത്തി ഉപദ്രവിക്കാന്‍ ശ്രമിച്ച ഇയാളെ കുട്ടിയുടെ ബന്ധുക്കളാണ് പിടികൂടിയത്.

തുടര്‍ന്ന് നാട്ടുകാര്‍ കൂടുകയും എല്ലാവരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. ഇയാളെക്കൊണ്ട് മനുഷ്യവിസര്‍ജ്യം കഴിപ്പിച്ചതായും ആരോപണമുണ്ട്. യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദിച്ച കാര്യം പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. മര്‍ദനത്തിനൊപ്പം ബലപ്രയോഗത്തിലൂടെ വിസര്‍ജ്യം കഴിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നാണ് ബസേരി പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ റാണെ സിംഗ് അറിയിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. യുവാവിനെതിരെ പീഡനത്തിനും നാട്ടുകാര്‍ക്കെതിരെ അക്രമത്തിനുമാണ് കേസ്. പീഡന കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴ് പേരെയും അറസ്റ്റ് ചെയ്തുവെന്നും പൊലീസ് അറിയിച്ചു.

The post പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം; യുവാവിനെ മര്‍ദ്ദിച്ച് മനുഷ്യ വിസര്‍ജ്യം തീറ്റിച്ച് നാട്ടുകാര്‍ first appeared on Keralaonlinenews.



from Keralaonlinenews https://ift.tt/2VeDV3Q
via IFTTT

No comments