Recent Posts

Breaking News

Latest News

കെഎസ്എഫ്ഇയിൽ റെയ്ഡ് നടന്നതിന്റെ വിവരങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വിജിലൻസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ധനമന്ത്രി തോമസ് ഐസക്. വിജിലൻസിൻ്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച സർക്കാർ പരിശോധിക്കും. കെഎസ്എഫ്ഇയുടെ എതിരാളികൾക്ക് ഒരു പോലെ ആയുധമായ പരിശോധന മുഖ്യമന്ത്രി അറിഞ്ഞില്ലെന്നും തോമസ് ഐസക് ആലപ്പുഴയിൽ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഓപറേഷൻ ബചതിന്റെ ഭാ​ഗമായി നടത്തിയ പരിശോധനയിൽ സംസ്ഥാനത്തെ 20 കെഎസ്എഫ്ഇ ഓഫീസുകളിൽ വ്യാപക ക്രമക്കേട് കണ്ടെത്തിയത്. ചിട്ടികളിലെ ക്രമക്കേടുമയി ബന്ധപ്പെട്ടാണ് സംസ്ഥാന വ്യാപകമായി വിജിലൻസ് പരിശോധന നടത്തിയത്. ബ്രാഞ്ച് മാനേജർമാരുടെ ഒത്താശയോടെ ചില വ്യക്തികൾ ബിനാമി ഇടപാടിൽ ക്രമക്കേട് നടത്തുന്നുവെന്ന പരാതിയെ തുടർന്നായിരുന്നു വിജിലൻസ് നടപടി. 40 ബ്രാഞ്ചുകളിൽ പരിശോധന നടത്തിയതിൽ 20 ബ്രാഞ്ചുകളിൽ വ്യാപക ക്രമക്കേടെന്നാണ് വിജിലൻസിന്റെ ഇപ്പോഴത്തെ കണ്ടെത്തൽ. ഇതിനു പുറമേ 10 ബ്രാഞ്ചുകളിൽ ചെറിയ രീതിയിലുള്ള ക്രമക്കേടുകളും കണ്ടെത്തിയിട്ടുണ്ട്.

കൊള്ള ചിട്ടിയാണ് പ്രധാനമായും വിജിലൻസ് സ്ഥിരീകരിക്കുന്ന ക്രമക്കേടുകളിലൊന്ന്. ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇടപാടുകളിൽ വ്യക്തതയില്ലായ്മ കണ്ടെത്തിയത്. ഇതിനു പുറമേ പണം വകമാറ്റി ചെലവിട്ടുവെന്നത് സംബന്ധിച്ചും വിജിലൻസിന് തെളിവ് ലഭിച്ചിരുന്നു.

The post കെഎസ്എഫ്ഇ റെയ്ഡ് വിവരങ്ങൾ പുറത്തുവിട്ട വിജിലൻസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് തോമസ് ഐസക്ക് first appeared on Keralaonlinenews.



from Keralaonlinenews https://ift.tt/2Vbiuk6
via IFTTT

No comments