Recent Posts

Breaking News

Latest News

വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചുള്ള അലി അക്ബര്‍ ചിത്രം 1921 കഥയെ സംബന്ധിച്ചു ചര്‍ച്ചയായിരുന്നു. ഈ ചിത്രത്തിന്റെ നിര്‍മ്മാണത്തിനായി ക്രൗഡ് ഫണ്ടിങ് വഴി സാമ്പത്തിക ശേഖരണം നടത്തുകയാണ് അലി അക്ബര്‍. ചിത്രത്തിന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ ചിത്രത്തിന്റെ തിരക്കഥ മൂകാംബികയില്‍ പൂജയ്ക്കായി സമര്‍പ്പിച്ചതായി സംവിധായകന്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു.
ചിത്രത്തിന്റെ ഗാന റെക്കോര്‍ഡിംദഗ് രംഗത്തേക്ക് കടന്നിരിക്കുകയാണ് സംവിധായകന്‍. ഹരി വേണുഗോപാലാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കുന്നത്. ഇതിന്റെ ചിത്രങ്ങള്‍ അലി അക്ബര്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.

The post മൂകാംബികയില്‍ 1921 ന്റെ തിരക്കഥ സമര്‍പ്പിച്ച് അലി അക്ബര്‍ first appeared on Keralaonlinenews.



from Keralaonlinenews https://ift.tt/39nFepv
via IFTTT

No comments