Recent Posts

Breaking News

Latest News

നവാഗതനായ മനു വാര്യര്‍ സംവിധാനം ചെയ്ത് പൃഥ്വിരാജ് മുഖ്യ വേഷത്തിലെത്തുന്ന ‘കുരുതി’യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. പൃഥ്വിരാജ് തന്നെയാണ് പോസ്റ്റര്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. കൊല്ലും എന്ന വാക്ക്, കാക്കും എന്ന പ്രതിജ്ഞ എന്ന ടൈറ്റിലോടെയാണ് താരം പോസ്റ്റര്‍ റിലീസ് ചെയ്തത്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍ ഒരുക്കുന്ന ഈ ചിത്രത്തില്‍ പൃഥ്വിരാജിനെ കൂടാതെ വന്‍ താരനിരയാണ് അണിനിരക്കുന്നത്. റോഷന്‍ മാത്യൂ, ഷൈന്‍ ടോം ചാക്കോ, മുരളി ഗോപി, മാമുക്കോയ, ശ്രിന്ദ, മണികണ്ഠന്‍ ആചാരി, നവാസ് വള്ളിക്കുന്ന്, നെസ്ലന്‍, സാഗര്‍ സൂര്യ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.

The post പൃഥ്വിരാജ് ചിത്രം 'കുരുതി'യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു first appeared on Keralaonlinenews.



from Keralaonlinenews https://ift.tt/2Js5d3U
via IFTTT

No comments